സുനിൽ ഒറ്റപ്പാലം
*കുന്നംകുളം*:കുന്നംകുളത്തും പരിസരപ്രദേശങ്ങളിലും ഉള്ള പെന്തക്കോസ്‌ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്‌ത് ഫെല്ലോഷിപ്പിന്റെ 44 മത് വാർഷിക കൺവെൻഷൻ റിവൈവൽ 2026 ജനുവരി 30, 31 ഫെബ്രുവരി 1 ദിവസങ്ങളിൽ നടത്തപ്പെടുന്നു.
കുന്നംകുളം വടക്കാഞ്ചേരി റോഡിലുള്ള സുവാർത്താ നഗറിൽ വെച്ച് നടക്കുന്ന കൺവെൻഷൻ യു. പി. എഫ്. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ കെ.കെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ടു 6 ന് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ എബി എബ്രഹാം, റെജി ചെക്കുളം, വർഗ്ഗീസ് എബ്രഹാം, അജീഷ് മാത്യു, എന്നിവർ പ്രസംഗിക്കും. ശനി രാവിലെ 10 30 ന് നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ സുജ അനീഷ് സന്ദേശം നൽകുന്നു. ഞായർ രാവിലെ 9:30 ന് നടക്കുന്ന സംയുക്ത സഭായോഗത്തിൽ പാസ്റ്റർ കെ.ഒ തോമസ് മുഖ്യസന്ദേശം നൽകും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ 15-മത് മെഗാ ബൈബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാനവിതരണം ഉണ്ടായിരിക്കുന്നതാണ്. യുപിഎഫ് ക്വയർ ഗാനങ്ങൾ ആലപിക്കും വിവിധ സഭാ സംഘടനാ നേതാക്കൾ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും. യു പി എഫ് വൈസ് പ്രസിഡന്റ് പാസ്റ്റർ വിജോഷ് കുണ്ടുകുളം, ജനറൽ സെക്രട്ടറി ബ്രദർ ജോബിഷ് ചൊവ്വല്ലൂർ, ട്രഷറർ ബ്രദർ പി ആർ ഡെന്നി, പബ്ലിസിറ്റി കൺവീനർ ബ്രദർ ഷിജു പനക്കൽ എന്നിവർ നേതൃത്വം നൽകും
എന്ന്,




