സൈമൺ കാസർഗോഡ്
ഐ.പി സി കേരള സ്റ്റേറ്റ് പ്രെയർ& റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഏകദിന പ്രാർത്ഥനയും, ഉണർവ്വ് യോഗവും ജൂലൈ 20-ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ മലബാർ സോണിൽപ്പെട്ട താമരശേരി ഐ.പി സി ഹെബ്രോൺ ഹാളിൽ നടക്കും. കോഴിക്കോട് സെന്റർ പാസ്റ്റർ ബാബു എബ്രഹാം ഉത്ഘാടനം നിർവഹിക്കും. ബോർഡ് ചെയർമാൻ പോലീസ് മത്തായി യോടപ്പം ബോർഡ് ഭാരവാഹികൾ ആത്മിയ ശുശ്രഷകൾക്ക് നേതൃത്വം വഹിക്കും. തിരുവാമ്പാടി സെന്റർ പാസ്റ്റർ ജയിംസ് അലക്സാണ്ടർ ദൈവ വചന ശുശ്രൂഷ നടത്തും. പേരാബ്ര ഏര്യാ പാസ്റ്റർ എം.എം മാത്യു ആശംസ അറിയിക്കും.











