എൻ എസ് നെല്ലിക്കുന്നം
യേശു ക്രിസ്തുവിനെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് 400ലധികം അനുയായികളെ കൂട്ടക്കൊല ചെയ്ത പാസ്റ്ററിനെതിരെ തീവ്രവാദ കേസിൽ വിചാരണ ആരംഭിച്ചു. ഭീകരവാദം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കെനിയയിലെ പോൾ എന്റെൻഗ മെക്കൻസിയെ വിചാരണ ചെയ്യുന്നത്. മൊംബാസയിലെ കോടതിയിലാമ് വിചാരണ ആരംഭിച്ചത്
ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച് എന്ന പേരില് പോൾ ആരംഭിച്ച മതപ്രസ്ഥാനം വിശ്വാസികളുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയതിന് പിന്നാലെയാണ് ലോകത്തിന്റെ ശ്രദ്ധയിലെത്തുന്നത്. യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 400ലധികം അനുയായികളെ പട്ടിണിക്കിട്ട് കൊന്ന് കുഴിമാടത്തിൽ അടക്കുകയായിരുന്നു
മാലിന്ദിയിലെ കൂട്ടക്കുഴിമാടത്തിൽ നിന്ന് 440 മൃതദേഹാവശിഷ്ടങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഷാക്കഹോള കൂട്ടക്കൊല എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. പട്ടിണിക്കിട്ട ശേഷം പലരെയും ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും മർദിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ടവരിൽ 191 പേർ കുട്ടികളായിരുന്നു




