Home Daily news ഐ. പി. സി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി/ കൗൺസിൽ, കേന്ദ്ര വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ എടുത്ത തീരുമാനം...

ഐ. പി. സി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി/ കൗൺസിൽ, കേന്ദ്ര വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ എടുത്ത തീരുമാനം സ്വാഗതാർഹം

0

വാർത്ത: എൻ എസ് നെല്ലിക്കുന്നം

ഐ.പി സി കേരള സ്റ്റേറ്റ് ഘടകത്തോട് നാളുകളായി. നിയമവിരുദ്ധമായും ഭരണഘടന വിരുദ്ധമായും, കേന്ദ്രഭരണ ഭാരവാഹികൾ നടത്തിവരുന്ന കടന്നുകയറ്റത്തെ എതിർത്തുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയതും, ഐ.പി.സി ചെങ്ങന്നൂർ സെൻ്ററിൻ്റെ പ്രശ്നത്തിൽ ശക്തമായ നിലപാട് കൈ കൊള്ളുവാൻ സ്റ്റേറ്റ് ഭരണസമിതിഎടുത്ത ആർജവം സ്വാഗതാർഹമെന്ന് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന വിശ്വാസ സമൂഹം ഒന്നടങ്കം പറയുന്നു. ഭരണ ഘടന വിരുദ്ധമായി ജനറൽ ഭാരവാഹികൾ എടുക്കുന്ന യാതൊരു തീരുമാനങ്ങളും, പ്രത്യേകാൽ ഐപിസി കേരള സ്റ്റേറ്റിനെതിരെയോ സ്റ്റേറ്റ് ഭാരവാഹികൾക്ക് എതിരെയോ, കേരള സ്റ്റേറ്റിൽ ഉൾപ്പെട്ട സെന്ററുകൾക്ക് എതിരെയോ സെന്റർ ഭാരവാഹികൾക്ക് എതിരെയോ, കേരള സ്റ്റേറ്റിൽ ഉൾപ്പെട്ട ലോക്കൽ സഭകൾക്കു എതിരെയോ സഭാ അംഗങ്ങൾക്ക് എതിരെയോ എടുക്കുന്ന യാതൊരു നടപടികളും തീരുമാനങ്ങളും അംഗീകരിക്കേണ്ടതില്ല എന്ന് ഐപിസി കേരള സ്റ്റേറ്റ് അടിയന്തിര കൗൺസിൽ തീരുമാനം എടുത്തിരുന്നു.
പ്രസ്തുത വിഷയവും തീരുമാനവും എല്ലാ ലോക്കൽ സഭകളെയും കത്തു മുഖേന അറിയിക്കാനും 25 ന് മുട്ടുമൺ ICPF ക്യാമ്പിൽ കൂടിയ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചതും സ്വാഗതാർഹം തന്നെ പാസ്റ്റർ കെ.സി തോമസും. പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലും നേരത്തെ തന്നെ ഇത്തരം നിലപാട് കൈ കൊണ്ടിരുന്നു യെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാകുകയില്ലായിരുന്നു എന്ന അഭിപ്രായങ്ങളും ഉയർന്നു കേൾക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here