Home Daily news റേഷൻ കാർഡ് ഇനി എടിഎം കാർഡ് രൂപത്തിലും; അക്ഷയ വഴി അപേക്ഷിക്കാം

റേഷൻ കാർഡ് ഇനി എടിഎം കാർഡ് രൂപത്തിലും; അക്ഷയ വഴി അപേക്ഷിക്കാം

0

തോമസ് ജേക്കബ് കണ്ണൂർ GM ന്യൂസ് റിപ്പോർട്ടർ

തിരുവനന്തപുരം:- പുസ്തക രൂപത്തിലുള്ള റേഷൻ കാർഡ് എടിഎം കാർഡിന്റെ വലുപ്പത്തിലുള്ള പിവിസി-പ്ലാസ്റ്റിക് കാർഡ് ആക്കാൻ സർക്കാർ അനുമതി. പുസ്തകരൂപത്തിലുള്ള റേഷൻ കാർഡും ഇ-റേഷൻ കാർഡും അസാധുവാകാത്തതിനാൽ ആവശ്യമുള്ളവർ മാത്രം പിവിസി-പ്ലാസ്റ്റിക് കാർഡിന് അപേക്ഷിച്ചാൽ മതി. കാർഡ് ആവശ്യമുള്ളവർ അക്ഷയ സെന്റർ വഴി അപേക്ഷിക്കണം.
സോഫ്റ്റ്വെയറിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ പൊതുവിതരണ ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകി. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കുന്നവരിൽനിന്ന് ഫീസായി 25 രൂപയും പ്രിന്റിങ് ചാർജായി 40 രൂപയും ഈടാക്കാം. സർക്കാരിലേക്കു പ്രത്യേക ഫീസ് ഈടാക്കില്ല. കാർഡുകളുടെ രൂപം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 4ന് പൊതുവിതരണ ഡയറക്ടർ കത്തു നൽകിയിരുന്നു. കാർഡിന്റെ മാതൃകയും
തയാറാക്കി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here