Home Daily news ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു .മരിച്ചവരിൽ ഒരാൾ മലയാളി

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു .മരിച്ചവരിൽ ഒരാൾ മലയാളി

0

തോമസ് ജേക്കബ് കണ്ണൂർ

ന്യൂഡൽഹി ലഡാക്കിൽ
സൈനികർ സഞ്ചരിച്ച വാഹനം ലഡാക് നദിയിലേക്കു മറിഞ്ഞ് ഏഴു പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഇന്ത്യ – ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ലഡാക് നദിയിലേക്കു വീഴുകയായിരുന്നു.26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ചിലർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒൻപതിനാണു സംഭവം.
റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായ നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here