Home Daily news വയനാട്ടിലേക്ക് റെയിൽവേയെത്തിക്കാൻ പുതിയ പാത; കോഴിക്കോട്ട് നിന്നും തുടങ്ങും

വയനാട്ടിലേക്ക് റെയിൽവേയെത്തിക്കാൻ പുതിയ പാത; കോഴിക്കോട്ട് നിന്നും തുടങ്ങും

0

News – NS. Nellikunnam

വയനാട്ടിലേക്ക് റെയിൽവേയെത്തിക്കാൻ പുതിയ പാത; കോഴിക്കോട് നിന്ന് തുടങ്ങും

കോഴിക്കോട്: വയനാട്ടിൽ റെയിൽവേ എത്തിക്കുന്ന പദ്ധതികളായ നിലമ്പൂർ-നഞ്ചങ്കോട്, തലശ്ശേരി-വയനാട്-മൈസൂർ പദ്ധതികൾ മങ്ങുന്നു. ഈ രണ്ട് പദ്ധതികൾക്ക് പകരാമായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്നും കൽപ്പറ്റ വഴി മൈസൂരുവിനടുത്തുള്ള കാഡകോലയിലേക്കുള്ള തീവണ്ടിപാത പരിഗണിക്കുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ‘ദി ഹിന്ദു’വാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
190 കിലോ മീറ്റർ നീളമുള്ള റെയിൽപാതയായിരിക്കും നിർമ്മിക്കുക. കൊയിലാണ്ടിയിൽ നിന്നും തുടങ്ങി പേരാമ്പ്ര, മുള്ളൻകുന്ന്, നിരവിൽപുഴ, തരുവണ, കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി, കൃഷ്ണരാജപുര, എച്ച്.ഡി കോട്ട, ഹാംപാപുര, ബാദിർഗുഡു വഴി കാഡകോല സ്റ്റേഷനിലാവും റെയിൽവേ പാതയെത്തുക. വയനാടിനേയും മൈസൂരിവിനേയും ബന്ധിപ്പിക്കാനുള്ള ഏറ്റവും നല്ല പാത ഇതാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പാതമൂലം വന്യമൃഗങ്ങൾക്കും കാര്യമായ പ്രശ്നങ്ങളുണ്ടാവില്ലെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here