Home Daily news *വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈതാങ്ങുമായി തിരുവനന്തപുരം ഐ പി സി താബോർ സഭാ സെക്രട്ടറി ബിനു...

*വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈതാങ്ങുമായി തിരുവനന്തപുരം ഐ പി സി താബോർ സഭാ സെക്രട്ടറി ബിനു വി ജോർജ്ജ്*

0

ഷൈജു വെള്ളനാട്

വയനാട് : സഹജീവികളുടെ കണ്ണീരൊപ്പി, കൈപിടിച്ചുയർത്തുന്ന പി.വൈ.പി.എ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് ഐപിസി ജനറൽ കൗൺസിൽ മെമ്പർ കുര്യൻ മാത്യു പറഞ്ഞു. ഓഗ. 30 സ്ഥാപകദിനത്തിൽ പി.വൈ.പി.എ സംസ്ഥാന ഘടകത്തിൻ്റെ നേതൃത്വത്തിൽ നടന്ന വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബന്ധതയോടെ ദുരിതമനുഭവിക്കുന്ന മനുഷ്യരെ അതിജീവിക്കാൻ സഹായിക്കുന്ന 77 വർഷങ്ങൾ പിന്നിടുന്ന പെന്തെക്കോസ്ത് യുവജന സംഘടനയുടെ ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജോയിന്റ്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന പി.വൈ.പി.എ യ്ക്ക് ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും തിരുവനന്തപുരം ഐപിസി താബോർ സഭാ സെക്രട്ടറിയുമായ ബിനു വി. ജോർജ് നൽകിയ ഒരു ലക്ഷം രൂപയുടെ അമുൽ പാൽ ഉത്പന്നങ്ങളാണ് വിതരണം ചെയ്തത്.
ഉരുൾപൊട്ടിയ ചൂരൽമല മേഖലയിലെ 300 ലധികം വീടുകളിൽ ജില്ലയിലെ പി.വൈ.പി.എ പ്രവർത്തകർ നേരിട്ടെത്തി പാൽ ഉത്പന്നങ്ങൾ വിതരണം ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here