Home Daily news വാഹനാപകടം : പാസ്റ്റർ സണ്ണി ഫിലിപ്പ് നിത്യതയിൽ.

വാഹനാപകടം : പാസ്റ്റർ സണ്ണി ഫിലിപ്പ് നിത്യതയിൽ.

0

Pr Shaiju Vellanad

റാന്നി: പൂവൻമല ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ (IPC) ശുശ്രൂഷിക്കുന്ന പാസ്റ്റർ സണ്ണി ഫിലിപ്പ് (60) ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി ചെല്ലക്കാട് വച്ച് പാസ്റ്റർ സഞ്ചരിച്ചിരുന്ന കാറും കുമളിയിൽ നിന്നു വന്ന KSRTC സൂപ്പർ ഫാസ്റ്റ് ബസും ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം കണ്ട് ഓടിയെത്തിയ ആളുകൾ കാറിൻ്റെ മുൻഭാഗം വെട്ടി പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്ത് എടുത്തത് എന്നാണ് വിവരങ്ങൾ. എയർപോർട്ടിൽ നിന്നും മടങ്ങി വരുന്ന വഴിയിൽ ആയിരുന്നു അപകടം. അപകട സമയത്ത് കാറിൽ ഇദ്ദേഹം മാത്രമായിരുന്നു എന്നാണ് അറിയുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരങ്ങൾ. അടൂർ തുരുത്തിക്കര തടത്തിൽ കുടുംബാംഗമായ ഡോളമ്മയാണ് സഹധർമ്മിണി . ദമ്പതികൾക്ക് രണ്ട് മക്കൾ ഉണ്ട്. സംസ്കാരം പിന്നീട്.

ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here