വാർത്ത GP. കുറ്റിച്ചൽ
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കാട്ടാക്കട നോർത്ത് ഡിസ്റ്റിക് എൽ. എം ന് പുതിയ നേതൃത്വം. കരിങ്കൽ ദൈവസഭയിൽ വെച്ച് നടന്ന സഹോദരിമാരുടെ മീറ്റിങ്ങിലാണ് തെരഞ്ഞെടുപ്പ് നടന്നത്. LM പ്രസിഡന്റ് സിസ്റ്റർ ശ്യാമ റോബിൻസൺ അദ്ധ്യക്ഷനായിരുന്ന മീറ്റിംഗിൽ. ഓർഗനൈസർ ആയിരുന്ന സിസ്റ്റർ ബീന, സിസ്റ്റർ റെയ്ച്ചൽ ജസ്റ്റിൻ എന്നിവർ ദൈവവചനം സംസാരിച്ചു. ശേഷം ഡിസ്ട്രിക് പാസ്റ്റർ ടി കെ റോബിൻസൺ ആത്മീയ മേഖലയിൽ സഹോദരിമാരുടെ എന്ന വിഷയത്തെക്കുറിച്ച് ദൈവ വചന ശുശ്രൂഷ നടത്തി. തുടർന്ന് നടന്ന പുതിയ കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ സിസ്റ്റർ റെയ്ചൽ ജസ്റ്റിൻ ഓർഗനൈസറായും സോഫിയ നിശ്ചൽ ജോയിന്റ് ഓർഗനൈസറായും, സിസ്റ്റർ ശോഭ രതീഷ് ട്രഷററായും നിയമിതരായി. സിസ്റ്റർ സോഫിയ നിശ്ചൽ കൃതജ്ഞത രേഖപ്പെടുത്തി. ഓർഗനൈസർ ആയി തിരഞ്ഞെടുത്ത സിസ്റ്റർ റയ്ച്ചൽ ജസ്റ്റിൻ ചർച്ച് ഓഫ് ഗോഡ് തൂങ്ങാംപാറ ടൗൺ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജസ്റ്റിൻ പോൾ അവർകളുടെ ഭാര്യയാണ്. പുന്നാവൂർ ദൈവസഭയുടെ ശുശ്രൂഷകനും കാട്ടാക്കട നോർത്ത് ഡിസ്ട്രിക്ട് സെക്രട്ടറിയുമായ പാസ്റ്റർ ജി. പി.നിശ്ചൽ റോയിയുടെ ഭാര്യയാണ് ജോയിൻ ഓർഗനൈസർ സോഫിയ നിശ്ചൽ.പുന്നാവൂർ ദൈവസഭയുടെ സെക്രട്ടറിയും കാട്ടാക്കട നോർത്ത് ഡിസ്റ്റിക് YPE സെക്രട്ടറിയുമായ ബ്രദർ രതീഷിനെ ഭാര്യയാണ് ട്രഷറർ ആയി തിരഞ്ഞെടുത്ത ശോഭ രതീഷ്.




