Home Daily news വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് നേതൃത്വത്തിൽ നടന്ന പരസ്യയോഗത്തിന് അനുഗ്രഹ സമാപ്തി

വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് നേതൃത്വത്തിൽ നടന്ന പരസ്യയോഗത്തിന് അനുഗ്രഹ സമാപ്തി

0

Pr Shaiju Vellanad

വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് (VPPF) ൻ്റെ നേതൃത്വത്തിൽ 2025 ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മുതൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്രയുടെ ഭാഗമായി നടത്തിയ പരസ്യ യോഗം വിളപ്പിൽശാല ജംഗ്ഷനിൽ നിന്നും ആരംഭിച്ച് അതിൻ്റെ സമീപ പ്രദേശങ്ങളിൽ  കൂടി സഞ്ചരിച്ച് വൈകുന്നേരം 5 മണിയോടെ നെടുംകുഴി ജംഗ്ഷനിൽ സമാപിച്ചു VPPF പ്രസിഡൻറ് പാസ്റ്റർ. D വില്യം , പാസ്റ്റർ. മനോഹരൻ , പാസ്റ്റർ. സെൽവരാജ് , പാസ്റ്റർ. അജികുമാർ, പാസ്റ്റർ. A ജോൺ തുടങ്ങിയവർ സന്ദേശം നൽകുകയും ഗാനശുശ്രൂഷകൾക്ക് പാസ്റ്റർ. വിജയദാസ് , പാസ്റ്റർ. ഷിജുദാസ്, പാസ്റ്റർ. ഷൈജു വെള്ളനാട് എന്നിവർ നിർവഹിച്ചു . VPPF ഇവാഞ്ചലിസം ബോർഡ് കൺവീനർ പാസ്റ്റർ അലക്സ് വിതുര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here