Home Daily news പി വൈ പി എ  77-ാമത് സംസ്ഥാന  ക്യാമ്പിന് നെയ്യാർ ഡാം രാജീവ് ഗാന്ധി റിസർച്ച്...

പി വൈ പി എ  77-ാമത് സംസ്ഥാന  ക്യാമ്പിന് നെയ്യാർ ഡാം രാജീവ് ഗാന്ധി റിസർച്ച് ഡെവലപ്മെൻറ് സ്റ്റഡി സെന്ററിൽ ഉജ്ജാല തുടക്കം

0

പാസ്റ്റർ ഷൈജു വെള്ളനാട്

2024 ഡിസംബർ 25-28 വരെ നെയ്യാർ ഡാം രാജീവ് ഗാന്ധി റിസർച്ച് ഡെവലപ്മെൻറ് സ്റ്റഡി സെന്ററിൽ വെച്ചു നടക്കുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ ഉദ്ഘാടനം  (25/12/ 2024) ബുധനാഴ്ച ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെസി തോമസ് നിർവഹിച്ചു പി വൈ പി എ സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ ഷിബിൻ സാമുവൽ അധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡൻറ് പാസ്റ്റർ മോൻസി പി മാമൻ സ്വാഗതം പറയുകയും ഐപിസി മുൻ ജനറൽ വൈസ് പ്രസിഡൻറ് പാസ്റ്റർ വിൽസൻ ജോസഫ്, പാസ്റ്റർ ബി മോനച്ചൻ എന്നിവർ  ദൈവവചനം ശുശ്രൂഷിക്കുകയും ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൻ കൊന്നനിൽക്കുന്നതിൽ,ഐപിസി കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂർ തുടങ്ങിയവർ സംസാരിച്ചു. പിവൈപിഎ സംസ്ഥാന സെക്രട്ടറി ബ്രദർ ജസ്റ്റിൻ നെടുവേലിൽ തുടങ്ങി എക്സിക്യൂട്ടീസ്, ക്യാമ്പ് കമ്മറ്റി അംഗങ്ങൾ ,തിരുവനന്തപുരം മേഖല പി വൈ പി എ എക്സിക്യൂട്ടീവ് തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here