ജി.എം ന്യൂസ് തിരുവനന്തപുരം
വെന്മണി :-മുൻ കാല വിശ്വാസിയും ഐപിസി മാവേലിക്കര ഈസ്റ്റ് സെന്ററിന്റെ സജീവ പ്രവർത്തകനുമായിരുന്ന റിട്ട. ഇ എസ് ഐ മാനേജർ വെൺമണി ബഥേലിൽ പി.ജി. ജോൺ (88) നിര്യാതനായി. സംസ്കാരം ഏപ്രിൽ 10 ന് രാവിലെ 8.30 നു ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ
സഭാ വളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനും വേണ്ടി ഏറെ പ്രയത്നിച്ച വ്യക്തിയായിരുന്നു പരേതൻ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ഭാര്യ: റിട്ട. അദ്ധ്യാപിക പരേതയായ കുഞ്ഞമ്മ ജോൺ. മക്കൾ: ജീന ജോർജ്, ബീന ജോൺ (ഓസ്ട്രേലിയ), ഫേബാ പ്രസാദ് ( യുഎസ്എ ), പാസ്റ്റർ സാംജി ജോൺ, മരുമക്കൾ : പാസ്റ്റർ ജോർജ് കെ. മാത്യു, പാസ്റ്റർ ജോൺ ജോർജ്, പ്രസാദ് വർഗീസ് (യുഎസ്എ ), ലിജി സാം.





