ന്യൂസ്: പ്രിൻസ് മാർക്ക് മാഗ്ളൂർ
ദക്ഷിണ കന്നഡ : ദക്ഷിണ കന്നഡ ജില്ലയിൽ മർദ്ദള ഗില്‍ഗല്‍ അസംബ്ലീസ് ഓഫ് ഗോഡ് ദൈവ സഭാഗമായ ബ്യൂലാ പി റ്റി കർണാടക സ്റ്റേറ്റ് വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 64 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി സിൽവർ മെഡൽ കരസ്ഥമാക്കി. പാറശ്ശേരിയിൽ പി വി തോമസിന്റെയും ഗ്രേസി തോമസിന്റെയും മകളായ ബ്യൂല പുത്തൂർ ഫിലോമിന കോളേജ് എം കോം രണ്ടാം വർഷം വിദ്യാർത്ഥിയാണ്. വെയിറ്റ് ലിഫ്റ്റിംഗ് വിഭാഗത്തിൽ കഴിഞ്ഞവർഷം കർണാടക സംസ്ഥാനത്തിൽ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും കരസ്ഥമാക്കി. നാഷണൽ ലെവലിൽ എട്ടാം സ്ഥാനം നേടുകയും ചെയ്തു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള മീറ്റുകൾക്ക് തയ്യാറായിക്കൊണ്ടിരിക്കുകയാണ് ബ്യൂല.




