ഷൈജു വെള്ളനാട്
ഐ.പി സി തിരുവനന്തപുരം മേഖല സോദരി സമാജം വാർഷിക പൊതുയോഗവും കാലാവധി കഴിഞ്ഞതിനാൽ അടുത്ത ടേമിലേക്കുള്ള പുതിയ ഭരണസമിതിയെ ഇന്ന് തെരെഞ്ഞെടുക്കും.
ഇന്ന് (22-08-2024) രാവിലെ 10 മണിക്ക് വട്ടപ്പാറയിലുള്ള ഐ.പി.സി. ഹെബ്രോൻ ഹാളിൽ വച്ചാണ് പൊതുയോഗം നടക്കുന്നത്.
പ്രതിനിധി ലിസ്റ്റ് നൽകിയ, വോട്ടേർസ് ലിസ്റ്റിൽ പേരുള്ള ഏവരും കൂടാതെ
വിവിധ സ്ഥാനങ്ങളിലേയ്ക്ക് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചവരും, സ്ഥാനാർത്ഥിയെ നിർദ്ദേശിക്കയും പിന്താങ്ങുകയും ചെയ്തിട്ടുള്ള പ്രധിനിധികളും, നിർബന്ധമായും കൃത്യ സമയത്തു തന്നെ ഹാജരാകേണ്ടതാണ്.
ഐ.പി സി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ ബ്രദർ പീറ്റർ മാത്യു കല്ലൂരാണ് ഇലക്ഷൻ കമ്മീക്ഷണർ




