Home Daily news സൂസൻ ജോൺ (ക്രമനമ്പർ 05) ഐ.പി.സി. സ്റ്റേറ്റ് സോദരി സമാജം ജോയിന്റ്സെക്രട്ടറി ആയേക്കും.

സൂസൻ ജോൺ (ക്രമനമ്പർ 05) ഐ.പി.സി. സ്റ്റേറ്റ് സോദരി സമാജം ജോയിന്റ്സെക്രട്ടറി ആയേക്കും.

0

വാർത്ത: NS നെല്ലിക്കുന്നo

ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജം ഭാരവാഹികളുടെ തെരെഞ്ഞടുപ്പ് ഒക്ടോ 10 – ന് രാവിലെ 11 മണിക്ക് ഐ.പി സി ഹെഡ്ക്വാർട്ടർ കുമ്പനാട് ഹെബ്രോൻ പൂരത്ത് നടക്കുകയാണ്.
പ്രധാനമായും രണ്ടു ഗ്രൂപ്പുകൾ മത്സര രംഗത്ത് ഉണ്ട്.

സിസ്റ്റർ ആനി തോമസ് പ്രസിഡന്റായി നേതൃത്യം നൽകുന്ന ടീം മിനാണ് വിജയ സാദ്ധ്യത, എന്നാണ് വിശ്വാസ സമൂഹത്തിനിടയിൽ സംസാരം. തിരുവനന്തപുരം മേഖല സെക്രട്ടറി സിസ്റ്റർ സൂസൻ ജോൺ സോദരി സമാജം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ഏറെ വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയാണ് സൂസൻ ജോൺ
പാസ്റ്റർ ജോൺ തോമസിന്റെ സഹ ധർമ്മിണിയും. കഴിഞ്ഞ 36 വർഷമായി കർത്തൃ ശുശ്രുഷയിൽ . ഐ.പി.സിയുടെ വിവിധ സെന്റുറുകളിലും, മേഖലകളിലും,മേഖല എക്സിക്യൂട്ടിവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം വെസ്റ്റ് സെന്റർ സോദരി സമാജം വൈസ് പ്രസിഡന്റ്, തിരുവനന്തപുരം സോദരി സമാജം മേഖല സെക്രട്ടറിയും മാണ്. നല്ല പ്രവർത്തനപാടവം, നല്ല സംഘാടക, പ്രാസംഗിക എന്നി നിലകളിൽ ശോഭിക്കുന്ന സൂസൻ ജോൺ വിജയിച്ചാൽ ഐ.പി.സി. സോദരി സമാജത്തിന് ഒരു മുതൽക്കൂട്ടായിരിക്കും. സൂസൻ ജോണും കൂടെ ള്ളവരുടെയും വിജയത്തിനായി പ്രാർത്ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here