Home Daily news *സൗദി പൗരനെ കൊലപ്പെടുത്തിയ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി*

*സൗദി പൗരനെ കൊലപ്പെടുത്തിയ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി*

0

സുന്ദരേശൻ പന്തലക്കോട്

സൗദി പൗരനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി. യൂസുഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് അല്‍ ദാഖിര്‍ എന്ന സ്വദേശി പൗരനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ചേറുമ്ബ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്‌മാന്റെ (63) വധശിക്ഷയാണ് നടപ്പാക്കിയത്.
റിയാദിലെ ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുറഹ്‌മാന്റെ വധശിക്ഷ നടപ്പാക്കിയെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കൊലപാതകം നടന്നയുടന്‍ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅത്ത് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയില്‍ ഇളവ് തേടി സുപ്രീംകോടതിയെയും റോയല്‍ കോര്‍ട്ടിനെയും സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി ശരീഅത്ത് കോടതി വിധി ശരിവെച്ചു. സൗദി വടക്കുപടിഞ്ഞാറന്‍ മേഖലയിലെ തബൂക്കില്‍ ആംഫറ്റാമിന്‍ മയക്ക് ഗുളികകള്‍ കടത്തിയ കേസില്‍ പിടിയിലായ ഈദ് ബിന്‍ റാഷിദ് ബിന്‍ മുഹമ്മദ് അല്‍ അമീരി എന്ന സൗദി പൗരന്റെ വധശിക്ഷയും രാവിലെ നടപ്പാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കേസിലും സുപ്രീംകോടതി സൗദി പൗരനെ കൊലപ്പെടുത്തിയ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കിയും റോയല്‍ കോര്‍ട്ടും അപ്പീല്‍ തള്ളി ശരീഅത്ത് കോടതി വിധി ശരിവെക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here