G.P. കുറ്റിച്ചൽ
തൃശ്ശൂർ:ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ്,വരവൂർ എഫഥാ വർഷിപ്പ് സെന്റന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത് വരവൂർ റിവൈവൽ ഫെസ്റ്റിവൽ ഏപ്രിൽ 7 മുതൽ 9വരെ നടക്കും. വരവൂർ കത്തോലിക്കാ പള്ളിയുടെ മുൻവശം ക്രമീകരിച്ചിരിക്കുന്ന ഈ സുവിശേഷ യോഗം ദൈവ സഭയുടെ മലബാർ സോണൽ ഡയറക്ടർ പാസ്റ്റർ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. മലബാർ സോണൽ സെക്രട്ടറിയും ഗുരുവായൂർ സെന്റർ മിനിസ്റ്ററുമായ പാസ്റ്റർ എം.ജി. ഇമ്മാനുവൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ Rev.ഷിബു കെ. മാത്യു, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ പി. എ.ജെറാൾഡ്എന്നിവർ ദൈവവചനം പ്രസംഗിക്കുന്നു. ഏപ്രിൽ 8 ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കുന്ന പവർ കോൺഫറൻസിൽ പാസ്റ്റർ സണ്ണി തൊളിക്കോട് പ്രധാന സന്ദേശം നൽകുന്നു. തൃശ്ശൂർ പ്രൈസ് മെലഡീസ് ആത്മീയ ആരാധനകൾക്ക് നേതൃത്വം കൊടുക്കുന്നു. വരവൂർ ചർച്ച് ഓഫ് ഗോഡ് എഫഥാ വർഷിപ്പ് സെന്ററിന്റെ ശുശ്രൂഷകൻ പാസ്റ്റർ ടൈറ്റസ് കുന്നംകുളം ഈ റിവൈവൽ ഫെസ്റ്റിവലിന് നേതൃത്വം നൽകുന്നു.




