Home Daily news 92-ാം മത് ദൈവസഭ ജനറൽ കൺവെൻഷൻ കലയപുരത്ത് , ഡിസംബർ 22 ന് തുടക്കം. സണ്ടേസ്കൂൾ...

92-ാം മത് ദൈവസഭ ജനറൽ കൺവെൻഷൻ കലയപുരത്ത് , ഡിസംബർ 22 ന് തുടക്കം. സണ്ടേസ്കൂൾ , സി വൈ . പി എ സംയുക്ത വാർഷിക യോഗത്തിൽ പാസ്റ്റർ സ്റ്റീഫൻ ബഞ്ചമിൻ (യു എസ് എ) ശുശ്രൂഷിക്കുന്നു

0

വാർത്ത:- എൻ എസ് നെല്ലിക്കുന്നം

കൊട്ടാരക്കര : – 92-ാം മത് ദൈവസഭ ജനറൽ കൺവെൻഷൻ കലയപുരത്ത് , ഡിസംബർ 22 വ്യാഴം മുതൽ 25 ഞായർ വരെ കലയപുരത്ത് കൺവെൻഷൻ നഗറിൽ തുടക്കം കുറിക്കും. ദൈവ സഭാ പ്രസിഡന്റ് പാസ്റ്റർ പി.ജോർജ് ഫിലിപ്പ് കൊച്ചി കൺവെൻഷൻ ഉത്‌ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ ഷാജി എം പോൾ , വെണ്ണിക്കുളം, രാജൻ കല്ലുമല, വിറ്റി എബ്രഹാം കോഴിക്കോട്, ദൈവസഭ വൈസ് പ്രസിഡന്റ് ജോൺസൺ ജോർജ്ജ് എന്നിവർ ദൈവ വചനം പ്രസംഗിക്കും. കൺ വൻഷനോടനുബന്ധിച്ച് പുത്രിക സംഘടനകളുടെ വാർഷിക യോഗങ്ങളും നടക്കും. 23 ന് നടക്കുന്ന സണ്ടേസ്കൂൾ , സി വൈ . പി എ സംയുക്ത വാർഷിക യോഗത്തിൽ പാസ്റ്റർ സ്റ്റീഫൻ ബഞ്ചമിൻ (യു എസ് എ) ശുശ്രൂഷിക്കുന്നു പാസ്റ്റർ പി.ജോർജ്ജ് . ഫിലിപ്പ് ബൈബിൾ ക്ലാസെടുക്കും. ശനിയാഴ്ച സോദരി സമാജ മീറ്റിംഗിൽ സിസ്റ്റർ സജിത ഐപ്പ് കോട്ടയം പ്രസംഗിക്കും. ജനറൽ ബോഡി, മിഷൻ ചലഞ്ച്, സ്നാനം, സംയുക്ത ആരാധന എന്നിവ യോടപ്പം 25 ന് കൺവെൻഷന് അനുഗ്രഹ സമാപ്തിയാകും

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here