Home Daily news ചൈനീസ് സർക്കാർ ആപ്പിൾ സ്റ്റോറിൽ നിന്നും ബൈബിൾ ആപ്ലിക്കേഷൻ പിൻവലിപ്പിച്ചു

ചൈനീസ് സർക്കാർ ആപ്പിൾ സ്റ്റോറിൽ നിന്നും ബൈബിൾ ആപ്ലിക്കേഷൻ പിൻവലിപ്പിച്ചു

0

ന്യൂസ്:-തോമസ് ജേക്കബ് കണ്ണൂർ

ബെയ്ജിംഗ്: ചൈനയിലെ സർക്കാരിന്റെ
സമ്മർദ്ധത്തെ തുടർന്ന് ആപ്പിൾ സ്റ്റോറിൽ നിന്നും
ബൈബിൾ ആപ്ലിക്കേഷൻ, ആപ്ലിക്കേഷന്റെ
നിർമ്മാതാക്കളായ ഒലിവ് ട്രീ ബൈബിൾ
സോഫ്റ്റ്വെയർ എന്ന കമ്പനി പിൻവലിച്ചു.
അമേരിക്കയിലെ സ്പോക്കേയിൻ ആസ്ഥാനമായി
ദീർഘനാളായി ഡിജിറ്റൽ മേഖലയിൽ
പ്രവർത്തിക്കുന്ന കമ്പനിയാണ് ഒലിവ് ട്രീ ബൈബിൾ
സോഫ്റ്റ്വെയർ. ഇവരുടേതായി നിരവധി
ബൈബിൾ തർജ്ജമകൾ ലഭ്യമാക്കിയിരിന്നു. പുസ്തകങ്ങളിലെയോ, മാസികകളിലെയോ ഉള്ളടക്കങ്ങൾ ബൈബിൾ ആപ്ലിക്കേഷനിൽ നൽകാൻ പ്രത്യേക അനുവാദം ലഭിച്ചതിന് തെളിവായി രേഖ ഹാജരാക്കാൻ ആപ്പിൾ സ്റ്റോറിലെ വിവിധ ആപ്ലിക്കേഷനുകൾ പരിശോധിക്കുന്നതിനിടയിൽ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഒലിവ് ട്രീ ബൈബിൾ സോഫ്റ്റ്വെയർ ബിബിസിയോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് ബൈബിൾ ആപ്ലിക്കേഷൻ പിൻവലിക്കാൻ കമ്പനി നിർബന്ധിതരായത്. വിശദീകരണത്തിനു വേണ്ടി ബിബിസി ആപ്പിളിനെ സമീപിച്ചെങ്കിലും അവർ വിശദീകരണം നൽകാൻ തയാറായില്ല. മതങ്ങൾക്ക് ശക്തമായ നിയന്ത്രണങ്ങൾ നിലവിലുള്ള രാജ്യമാണ് ചൈന. ചൈനയിലെ ക്രൈസ്തവ സമൂഹം വലിയ രീതിയിലുള്ള പീഡനം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here