വാർത്ത -സൈമൺ കാസർഗോഡ്
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് നോർത്ത് മലബാർ ചീമേനി ചർച്ചിന്റെ ആഭിമുഖ്യത്തിൽ 26 മുതൽ 28 വരെ റീജിയൺ കൺവെൻഷൻ ചീമേനി പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച്
നടത്തപ്പെടുന്നു.
ഈ മീറ്റിങ്ങുകളിൽ ബ്രദർ ഡാനിയേൽ നീലഗിരി ആന്റ് ടീം നയിക്കുന്ന സംഗീത സന്ധ്യയും
തുടർന്ന് കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ ദൈവവചനത്തിൽ നിന്ന് ആധികാരികമായി സംസാരിക്കുകയും ചെയ്യുന്നു. ദിവസവും
വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് ആത്മിയ സംഗമം നടക്കുന്നത്. ഈ ആത്മീയ സംഗമത്തിൽ നല്ലവരായ മുഴുവൻ നാട്ടുകാരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയാണ്ന്നു സംഘാടകർ അറിയിക്കുന്നു.




