News :-NS Nellikunnam
ഐ.പി.സി എന്ന സഭ പ്രസ്ഥാനത്തിൻ്റെ ശതാബ്ദി കൺവൻഷൻ എന്ന് പറയപ്പെടുന്ന കൺവൻഷൻ വേദിയിൽ കേരള സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട സഖാവ് പിണറായി വിജയൻ സാർ അവർകൾ പങ്കെടുക്കുകയും, കേന്ദ്ര നേതൃത്വത്തോട്,ഏതെങ്കിലും കാരണത്താൽ അകന്നു നിൽക്കുന്നവരെ ചേർത്ത് അണച്ച് കൂടെ നിർത്തണമെന്ന ഉപദേശം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ സാർ കുബനാട് കൺവൻഷൻ പന്തലിൽ എത്തിചേരുന്നതിന് മുമ്പ് പാസ്റ്റർ ജേക്കബ് ജോൺ നേതൃത്വം നൽകി വരുന്ന ഐപിസി ആക്ഷൻ കൗൺസിൽ നേതൃത്വവുമായി കൂടികാഴ്ച നടത്തിയതിന് ശേഷമാണ് കുമ്പനാട് ഹെബ്രോൺ പുരത്ത് എത്തിയതെന്നു റിയുന്നു. ആക്ഷൻ കൗൺസിൽ നേതൃത്വം , ഇന്നത്തെ ഐപിസിയുടെ സ്ഥിതിയും, ഭരണഘടനയും, തെരഞ്ഞെടുപ്പും, ഏകാധിപത്യ ഭരണങ്ങളും, പുറത്താക്കലും, അകത്താക്കലും,ഐ.പി സി യുടെ ചരിത്രവും, പിണറായി സാറിനോട് പങ്കുവച്ചു. പ്രശ്നപരിഹാരങ്ങൾക്ക് വേണ്ടി നിവേദനവും കൈമാറി. പാസ്റ്റർ ജേക്കബ് ജോൺ, പാസ്റ്റർ തോമസ് കുര്യൻ ( യു എസ് എ) ബ്രദർ സജിപോൾ പാസ്റ്റർ ഷിബു നെടുവേലിൻ തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തിയത്. അതിൻ്റെ ഫലമായി ഐ.പി സി പ്രശ്നം പരിഹരിക്കപ്പെടുവാൻ ഒരു ശ്രമം എന്ന നിലയിൽ ആക്ഷൻ കൗൺസിൽ നേതൃത്വത്തേയും, ഐ. പി. സി കേന്ദ്ര നേതൃത്വത്തേയും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി ക്ഷണിച്ചതായും അറിവുണ്ട്. മുഖ്യമന്ത്രിയുടെ ഇടപ്പെടൽ ഐ. പി. സി ക്ക് ഗുണമാകുമോ? എന്ന് നമുക്ക് കാത്തിരിക്കാം.




