തോമസ് ജേക്കബ് കണ്ണൂർ
കൽപ്പറ്റ: വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പയ്യമ്പള്ളി സ്വദേശി പനച്ചിയിൽ അജിയാണ് കൊല്ലപ്പെട്ടത്. റേഡിയോ കോളർ ഘടിപ്പിച്ച കർണാടകത്തിൽ നിന്നെത്തിയ ആനയാണ് ആക്രമണം നടത്തിയത്.പുലർച്ചെ ആന ജനവാസമേഖയിൽ
ഇറങ്ങിയതായി റേഡിയോ
കോളർ വഴി നിരീക്ഷിച്ചപ്പോൾ
വ്യക്തമായിരുന്നു. വനപാലകർ
കാട്ടാനയെത്തുരത്തി വനത്തോട്
അടുത്ത ചാലിഗദ്ദ എന്ന സ്ഥലംവരെ
എത്തിച്ചിരുന്നു. എന്നാൽ,
കൃഷിയിടത്തിലേക്ക് ജോലിക്കാരെ
വിളിക്കാൻ പോയ അജിയെ ആന
ഓടിക്കുകയായിരുന്നു. അജി
തൊട്ടടുത്തുള്ള വീട്ടിലേക്ക് മതിൽ
ചാടി കടന്നെങ്കിലും പിന്നാലെ
എത്തിയ ആന ഗേറ്റ് പൊളിച്ചുകയറി
ആക്രമിക്കുകയായിരുന്നു.






