വാർത്ത -എൻ.എസ് നെല്ലിക്കുന്നo
ചേർത്തല : ഐപിസി ചേർത്തല സെന്റർ പത്താമത് സുവിശേഷ മഹായോഗം ഏപ്രിൽ 12 മുതൽ-14 വരെ ചേർത്തല മനോരമ കവലയ്‌ക്ക് സമീപമുള്ള VTAM ഓഡിറ്റോറിയത്തിൽ വെച്ച് ദിവസവം വൈകിട്ട് 6 മുതൽ 9 വരെ നടക്കും..ഐപിസി ചേർത്തല സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സാബു തോമസ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ എബി എബ്രഹാം പത്തനാപുരം, പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി, പാസ്റ്റർ ലാസർ വി മാത്യു, പാസ്റ്റർ എ ജി ചാക്കോ എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും.
അനുഗ്രഹീത ഗായകൻ ഇവാ. സ്റ്റാൻലി എബ്രഹാമിന്റെ നേതൃത്വത്തിൽ ലിവിങ് മ്യൂസിക് റാന്നി ഗാനശൂശ്രുഷയ്‌ക്ക് നേതൃതും നൽകും.
കൂടുതൽ വിവരങ്ങൾക്കു : +91 94477 60188, +91 9496466093.




