News :– തോമസ് ജേക്കബ് കണ്ണൂർ
ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷൻ വയനാട് മേഖല ഉൽഘാടനം സ്റ്റേറ്റ് ഡയറക്ടർ Pr ജോസ് തോമസ് ജേക്കബ് നിർവഹിച്ചു. വയനാട് സെന്റർ മിനിസ്റ്റർ Pr തോമസ് തോമസ് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് Pr. T. V ജോയി സ്വാഗതം പറഞ്ഞു. Pr ജസ്റ്റിൻ രാജ് SSA തിരുവമ്പാടി സെന്റർ സെക്രട്ടറി സന്ദേശം നൽകി. മാനന്തവാടി സെന്റർ മിനിസ്റ്റർ Pr അലക്സ് പാപ്പാച്ചൻ ആശംസ സന്ദേശം നൽകി. മേഖല വൈസ് പ്രസിഡന്റ് Pr ലാലു ചാക്കോ പ്രാർത്ഥനക്കു നേതൃത്വം നൽകി. മേഖല ഭാരവാഹികൾ ആയ സെക്രട്ടറി ജോഷി ജോസഫ്,ജോയിന്റ് സെക്രട്ടറി Pr ജിജോ സെബാസ്റ്റ്യൻ ട്രഷറർ സിസ്റ്റർ റെനി അലക്സ് തുടങ്ങിയവർ നേതൃത്വം നൽകി. Pr. T. A. തോമസ് വടക്കഞ്ചേരി, Pr തോമസ് മാത്യു ചാരുവേലി ക്ലാസുകൾ എടുത്തു.






