Home Daily news *ഐ.പി സി കൊല്ലം സൗത്ത് സെൻ്റർ സുവിശേഷ മഹായോഗവും സംഗീത വിരുന്നുo 19 മുതൽ 21...

*ഐ.പി സി കൊല്ലം സൗത്ത് സെൻ്റർ സുവിശേഷ മഹായോഗവും സംഗീത വിരുന്നുo 19 മുതൽ 21 വരെ*

0

എൻ എസ് നെല്ലിക്കുന്നം

ഇൻഡ്യാ പെന്തകോസ്ത് ദൈവസഭ കൊല്ലം സൗത്ത് സെൻ്റെർ ഒരുക്കുന്ന “സുവിശേഷ മഹായോഗവും സംഗീത വിരുന്നും ” ,2024 സെപ്റ്റംമ്പർ മാസം 19 മുതൽ 21 വരെ കൊല്ലം ജവഹർ ബാലഭവനിൽവച്ച് നടത്തപ്പെടുന്നു.
IPC കൊല്ലം സൗത്ത് സെൻ്റർ സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ ജോൺ റിച്ചാർഡിസ് ഉദ്ഘാടനം ചെയ്യപ്പെടുന്ന യോഗങ്ങളിൽ ക്രിസ്തുവിൽ പ്രസിദ്‌ധരായ , പാസ്റ്റർ സണ്ണി കുര്യൻ (വാളകം), പാസ്റ്റർ വർഗ്ഗീസ് എബ്രഹാം
(റാന്നി)
പാസ്റ്റർ ഫിലിപ്പ് പി തോമസ് ( IPC ജനറൽ വൈസ് പ്രസിഡന്റ്) എന്നിവർ ദൈവവചനം സംസാരിക്കുകയും
ഗിലയാദ് മ്യൂസിക് (പുനലൂർ) ഗാന ശുശ്രൂഷകൾക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.
22-ാo തിയതി ഞായറാഴ്ച്ച സംയുക്ത ആരാധനയും കർത്തൃമേശയും കൊല്ലം ജവഹർ ബാലഭവനിൽ നടത്തപ്പെടുകയും ചെയ്യുന്നു.
ഈ യോഗങ്ങളിലേക്ക് എവരെയും കർത്താവിൻ്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here