തോമസ് ജേക്കബ് കണ്ണൂർ
യു എ ഇ :- അബുദാബി ഐപിസി ഗില്ഗാൽ ഫെല്ലോഷിപ്പ് സഭയുടെ ശുശ്രൂഷകനായി 2017മുതൽ 2024വരെയുള്ള ഏഴ് വർഷങ്ങളിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ട നിലയിൽ ശുശ്രൂഷ ചെയ്ത് ശേഷം നാളെ ( 7 /6/24) നാട്ടിലേക്ക് മടങ്ങുന്ന പാസ്റ്റർ എം ജെ ഡൊമിനിക്കിനും കുടുംബത്തിനും അബുദാബിയിൽ യാത്രയയപ്പ് നൽകി.
സഭാ സെക്രട്ടറി ബ്രദർ ജെയ്സൺ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സഭ വിശ്വാസികളെ കൂടാതെ ഐപിസി യു എ ഇ റീജിയൻ പ്രസിഡന്റ് പാ ഡോ വിത്സൺ ജോസഫ്, പാസ്റ്റർ പി എം സാമുവേൽ,പാസ്റ്റർ എബി എം വർഗീസ്, പാസ്റ്റർ സാമുവേൽ എം തോമസ്, പാസ്റ്റർ ജിനു തുടങ്ങി നിരവധി ദൈവദാസന്മാരും പങ്കെടുത്തു . എരണാകുളം വളഞ്ഞമ്പലം ഐ പി സി ഹോബ്രോൻ സഭയിലേക്ക് ട്രാൻസ്ഫറും മായ ബന്ധത്തിലാണ് നാട്ടിലേക്ക് എത്തുന്നത്.




