എൻ.എസ് നെല്ലിക്കുന്നം
യേശുവിൻ തൃപ്പാദത്തിൽ മുപ്പത്തി ആറാമത് പ്രാർത്ഥനാ സംഗമവും
മൂന്നാമത് വാർഷിക സമ്മേളനം
& മിഷൻ ചലഞ്ചും
ജൂൺ 15 ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30 ന് സൂം ഫ്ലാറ്റ് ഫാമിൽ നടക്കും.
”യേശുവിൻ തൃപ്പാദത്തിൽ”പ്രാർത്ഥനാ സംഗമം മൂന്നുവർഷം പൂർത്തിയാക്കുന്നു.
കോവിഡിന്റെ പിടിയിൽ ലോകം അമർന്നപ്പോൾ അനേകരുടെ ജീവനും ഉപജീവനോപാധികളും നഷ്ടമായപ്പോൾ, സ്വസ്ഥത നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് നിസ്തുല സമാധാനത്തിന്റെ ഉറവിടവും ,സമാധാന പ്രഭുവുമായ യേശുക്രിസ്തുവിനെ, ഏതെങ്കിലുമൊരു സഭാ വിഭാഗത്തിന്റെയോ സംഘടനയുടെയോ അതിർവരമ്പുകളില്ലാതെ പരിചയപ്പെടുത്തുവാനായി ലോകത്തിന്റെ വിവിധ കോണുകളിൽ ഉപജീവനാർത്ഥം പാർക്കുന്ന ഏതാനും സഹോദരങ്ങൾ ചേർന്ന് തുടക്കമിട്ട കൂട്ടായ്മയാണ് ”യേശുവിൻ തൃപ്പാദത്തിൽ”. 2021 ജൂലൈ മുതൽ സൂം മീഡിയയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്നേഹം അതിരുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” ഇന്നും പ്രവർത്തിച്ചു വരുന്നു.
രണ്ടു മിഷനറിമാർ തങ്ങളുടെ ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന
ഈ മീറ്റിങ്ങിന് പാസ്റ്റർ റോജി വർഗീസ്,കാസർഗോഡ്
അധ്യക്ഷത വഹിക്കും.
മിഷൻ സമ്മേളനത്തിൽ ബ്രദർ അജിൽ പീറ്റർ തൻറെ അനുഭവങ്ങളും മുഖ്യ സന്ദേശവും നൽകും.
കൂടാതെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen




