Home Daily news ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ (HRF) വയനാട് ജില്ലാ സമ്മേളനം നടന്നു.

ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ (HRF) വയനാട് ജില്ലാ സമ്മേളനം നടന്നു.

0

എൻ.എസ് നെല്ലിക്കുന്നo

ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ (HRF) ൻ്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ സമ്മേളനവും വിശദീകരണ യോഗവും ജൂൺ 12 ന് രാവിലെ 10.45 നു മാനന്തവാടി മാതാ ഹാളിൽ വെച്ചു നടന്നു.വയനാട് ജില്ലാ പ്രസിഡന്റ്‌ ശ്രി എം ആർ ജേക്കബ് അധ്യക്ഷത വഹിച്ചു. .
നാഷണൽ കോർഡിനേറ്റർ പാസ്റർ പോൾ സുരേന്ദ്രൻ സമ്മേളനം ഉത്ഘാനം നിർവഹിക്കുകയും .മുഖ്യ സന്ദേശവും നൽകി. മനുഷ്യ അവകാശങ്ങൾ നിക്ഷേധിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യാവകാശങ്ങൾ നേടിയെടുക്കുന്ന സമര പാതയിൽ അജ്ഞരായവരെ കൂടെ നിർത്തി സമൂഹത്തിൽ വിലയേറിയ സംഭാവനകൾ നൽകുന്നവരാകണം ഓരോ HRF പ്രവർത്തകരും മെന്ന് നാക്ഷണൽ കോഡിനേറ്റർ പോൾ സുരേന്ദ്രൻ തൻ്റെ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു HRF സ്റ്റേറ്റ് പ്രസിഡന്റ്‌ ശ്രി പ്രകാശൻ ‘ വനിത സ്റ്റേറ്റ് പ്രസിഡന്റ്‌ ശ്രിമതി മിനി , കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ബാലൻ സെക്രട്ടറി രാമചന്ദ്രൻ , തുടങ്ങിയവർ പ്രധാന അതിഥികളായും യോഗത്തിൽ സന്നിഹിതരായിരുന്നു.
ജന സമൂഹത്തിൻ്റെത്തിൻ്റെ പൊതു നന്മയ്ക്കായി പ്രവർത്തിക്കുമെന്നും,
താലൂക്ക് / പഞ്ചായത്ത് അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപീകരിക്കും. . പുതിയ മാർഗ നിർദേശത്തോടു കൂടി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്നും വയനാട് ജില്ലാ ഭാരവാഹികൾ ജി എം ന്യൂസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here