Home Daily news *മൂന്നാംമത് പുനല്ലൂർ കൺവെൻഷൻ ഡിസം:10 ന് തുടക്കം*

*മൂന്നാംമത് പുനല്ലൂർ കൺവെൻഷൻ ഡിസം:10 ന് തുടക്കം*

0

എൻ.എസ് നെല്ലിക്കുന്നം

പുനലൂർ:- അസംബ്ലീസ് ഓഫ് ഗോഡ് പുനലൂർ വെസ്റ്റ് സെക്ഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് പുനലൂർ കൺവെൻഷൻ 2024 ഡിസംബർ 10 മുതൽ 15 വരെ പുനലൂർ എ.ജി ഗ്രൗണ്ടിൽ വച്ച് നടക്കും.
സെക്ഷൻ പ്രെസ്ബിറ്റർ Dr പ്രിൻസ് മാത്യു യോഗങ്ങൾ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ റവ. ടി ജെ സാമുവൽ (എ.ജി. എം. ഡി. സി സൂപ്രണ്ട് ), റവ. തോമസ് ഫിലിപ്പ് (എ.ജി. എം. ഡി.സി സെക്രട്ടറി), റവ രവി മണി (ബാംഗ്ലൂർ), റവ. അനീഷ് തോമസ് (റാന്നി) റവ ജോ തോമസ് (ബാംഗ്ലൂർ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.
പാസ്റ്റർ സുനിൽ സോളമന്റെ നേതൃത്വത്തിൽ സെക്ഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. അതിഥികളായി പാസ്റ്റർ തഞ്ചാവൂർ വില്യംസ്, ബ്രദർ ടോം ഫിലിപ്പ്, ബ്രദർ ഷെല്ലി കുര്യൻ, സിസ്റ്റർ മോളമ്മ, ബ്രദർ രാജേഷ്. എന്നിവർ വിവിധ സെക്ഷനുകളിൽ ഗാനശുശ്രൂഷുകൾക്ക് നേതൃത്വം നൽകും.
13 വെള്ളിയാഴ്ച രാവിലെ ഉപവാസ പ്രാർത്ഥനയും,14 ശനിയാഴ്ച രാവിലെ പുത്രിക സംഘടനകളുടെ സംയുക്ത സമ്മേളനവും, ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും പൊതു ആരാധനയും നടക്കും. സെക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷനു വേണ്ടി വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. മീഡിയ കോഡിനേറ്റർ പാസ്റ്റർ ജെയിംസ് ടി പ്രവർത്തിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here