Home Daily news തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ടു; പെൺകുട്ടി മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു പെൺകുട്ടിയുടെ മൃതദേഹം കിട്ടി;

തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ടു; പെൺകുട്ടി മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു പെൺകുട്ടിയുടെ മൃതദേഹം കിട്ടി;

0

വാർത്താ : തോമസ് ജേക്കബ് കണ്ണൂർ

തൊടുപുഴ.. അറക്കുളം മൂന്നുങ്കവയൽ പാലത്തിൽ നിന്നു ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽ പെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരു പെൺകുട്ടി മരിച്ചു. മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് വീണ്ടെടുത്തത്. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് കാറിലുണ്ടായിരുന്ന മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. തൊടുപുഴ റെജിസ്ട്രേഷനിലുള്ള കാറാണ് ഒഴുക്കിൽപ്പെട്ടത്.
മുകളിൽനിന്ന് ഒലിച്ചുവന്ന മലവെള്ളത്തിന് ഇടയിൽപ്പെട്ട കാർ മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയിൽ ഇടിച്ചുനിന്നു. സുരക്ഷാ ഭിത്തി തകർത്ത് കാറും ആളുകളും ഒലിച്ചുപോകുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here