Home Daily news ഐ.പി.സി ജനറൽ എക്സിക്യൂട്ടിവായി പ്രഖ്യാപിക്കപ്പെട്ടവരെ, ഔദ്യോഗിക യോഗങ്ങളിൽ ക്ഷണിക്കാമോ? സ്റ്റേറ്റ് സെക്രട്ടറി അറിയിപ്പ് നൽകണമെന്ന്, ജോൺസൺ...

ഐ.പി.സി ജനറൽ എക്സിക്യൂട്ടിവായി പ്രഖ്യാപിക്കപ്പെട്ടവരെ, ഔദ്യോഗിക യോഗങ്ങളിൽ ക്ഷണിക്കാമോ? സ്റ്റേറ്റ് സെക്രട്ടറി അറിയിപ്പ് നൽകണമെന്ന്, ജോൺസൺ പള്ളിക്കുന്നേൽ

0

ജി.എം തിരുവനന്തപുരം

IPC യുടെ ഏറ്റവും പ്രബലവും ശക്തവുമായ സ്റ്റേറ്റ് ആണ് IPC കേരളാ സ്റ്റേറ്റ്. 2022 ലെ ഭരണഘടനാ ഭേദഗതി വിവരവകാശ രേഖകൾ കൊണ്ടും അന്വേഷണത്തിലും മനസ്സിലാക്കുന്നത് ഇതുവരെ ഏലൂർ .രജിസ്റ്റാർ നിയമപരമായി അംഗികരിച്ചിട്ടില്ലായെന്നാണ്. എന്നാൽ Pr : വത്സൻ എബ്രഹാം, 2022 ലെ ഭരണഘടന ഭേദഗതി ചെയ്തു വെന്ന് അവർത്തിച്ചു കൊണ്ടിരിക്കയും പ്രസ്തുത ഭേദഗതി ചെയ്ത ഭരണഘടന വിതരണം ചെയ്തു കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഭരണഘടന എതെന്ന് എടുത്ത് പറയാതെ ഒട്ടനവധി സെന്ററുകൾ ഒരു വർഷത്തെ സെന്റർ കമ്മറ്റികളെ തെരെഞ്ഞെടുത്തു കഴിഞ്ഞതായും അറിയുന്നു. 2023 എപ്രിൽ 20 ന് കേരളാ സ്റ്റേറ്റ് സെക്രട്ടറി , ജനറൽ എക്സിക്യൂട്ടിവ് തെരെഞ്ഞെടുപ്പ് 2022 ലെ ഭരണഘടന പ്രകാരമായിരിക്കുമെന്ന് ഔദ്യോഗിക കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടൂർ ഈസ്റ്റ് സെന്റർ പാസ്റ്റർ ഏതു ഭരണഘടന പ്രകാരം തെരെഞ്ഞെടുപ്പ് നടത്തേണമെന്ന് രേഖാമൂലം അറിയിക്കുവാൻ സ്റ്റേറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നു.. പെരിന്തൽമണ്ണ സെന്റർ , തൃശ്ശൂർ സെന്റർ എന്നീവർ നിലവിലെ 2004 ലെ ഭരണഘടന പ്രകാരം തെരെഞ്ഞെടുപ്പ് നടത്തിയിരിക്കുന്നു. ഞാൻ IPC കേരളാ സ്റ്റേറ്റിന് കിഴിലുള്ള ഒരു ശുശ്രൂഷകനാണ്. IPC കേരളാ സ്റ്റേറ്റ് കൗൺസിൽ തിരുമാന പ്രകാരം ഏത് ഭരണഘടനയാണ് അധികാരികതയുള്ള തെന്നും , ഇപ്പോൾ ജനറൽ എക്സിക്യൂട്ടിവായി തെരെ ഞെടുക്കപ്പെട്ടവരെ ഞങളെപ്പോലെയുള്ളവർ സെന്ററിൽ ഔദ്യോഗികമായി വിളിച്ച് യോഗങ്ങൾ വിളിച്ചു നടത്താമോയെന്നും അവ്യക്തതയില്ലാതെ IPC കേരളാ സ്റ്റേറ്റ് കൗൺസിൽ കൂടി തിരുമാനം സ്റ്റേറ്റ് സെക്രട്ടറി മുഖാന്തിരം അറിയിക്കണമെന്ന് . . , Pr : ജോൺസൺ പള്ളിക്കുന്നേൽ, ഒരു വാർത്താ ക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here