ന്യൂസ്:-വർഗ്ഗീസ് റ്റി.എം
കർത്താവിൻ്റെ ധീരാ പോരാളി പാസ്റ്റർ സി റ്റി ജോസഫ് 25 വർഷങ്ങൾക്കു മുമ്പ് ഗൂഡല്ലൂരിൽ നിന്ന് കർണാടകയുടെ മണ്ണിൽ പ്രേക്ഷിത വേലയുമായി കടന്നുവന്ന ദൈവദാസൻ. കഴിഞ്ഞ 25 വർഷക്കാലം ദൈവ വേലയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ചു. പാസ്റ്റർ സി റ്റി ജോസഫും സഹധർമ്മിണി സാറാമ്മയും ദൈവം ദാനമായി അവർക്ക് കൊടുത്ത മൂന്ന് ആൺമക്കളും കൂടി കർണാടകയിൽ മൈസൂർ ഡിസ്ട്രിക് നഞ്ചൻകോട് താലൂക്കിൽ മിഷണറിയായി പ്രവർത്തിക്കുവാൻ ദൈവം അവരെ സഹായിച്ചു .2024 ജൂലൈ മാസം ഇരുപതാം തീയതി കർത്താവിന്റെ വേലയിൽ 25 വർഷം പൂർത്തീകരിച്ചു.അനേക ജീവിതങ്ങൾക്ക് ആശ്വാസമായി തീരുവാനും അനേകരെ ക്രിസ്തുവിങ്കലേക്ക് അടുപ്പിക്കുവാനും അനേക ദൈവസഭകൾ സ്ഥാപിക്കുവാനും ദൈവദാസനെ ദൈവം ഉപയോഗിച്ചു. ദൈവദാസന്റെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ ജൂലൈ മാസം ഇരുപതാം തീയതി സ്തോത്ര പ്രാർത്ഥനയും നടന്നു. പാസ്റ്റർ ടൈറ്റസ് ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാസ്റ്റർ സിജു,പാസ്റ്റർ പൊന്നച്ചൻ, പാസ്റ്റർ വർഗീസ് റ്റി എം, പാസ്റ്റർ ജോസഫ് എന്നിവർ പങ്കെടുത്തു. ഡിവൈഎസ്പി മാത്യു അവറുകൾ ആശംസകൾ അറിയിക്കുകയുംചെയ്തു.




