എൻ.എസ് നെല്ലിക്കുന്നം
ഇന്ത്യ പെന്തകൊസ്തു ദൈവ സഭ കിളിമാനൂർ സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ
സ്വാതന്ത്ര്യ ദിന ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്ര ഓഗസ്റ്റ്15 തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ വർക്കലയുടെ വിവിധ സ്ഥലങ്ങളിൽ നടന്നു.
ആദരണീയനായ ശ്രീ വർക്കല എസ് ഐ സലിം കുമാർ ഉത്ഘാടനം ചെയ്തു. റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിച്ചു.
വൈകുന്നേരം നാലുമണിക്ക് വർക്കല മൈതാനം ഗ്രൗണ്ടിൽ വച്ച് സമാപന സമ്മേളനം നടന്നു. ഈ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബഹുമാന്യ കർത്തൃദാസന്മാർ. ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. കൂടാതെ പോലീസ് ഉദ്യോഗസ്ഥരും, ആശംസകൾ അറിയിച്ചു..
കിളിമാനൂർ സെൻ്റർ പി.വൈ.പി.എ ‘പ്രവർത്തന മികവിൽ നാടിന് തന്നെ ഒരു അഭിമാനമായി മാറുന്നു.






