Home Daily news *എ.ജിഎം. വള്ളിത്തോട് ദൈവ സഭ പുനർ നവീകരിച്ചു ആരാധനക്കായി തുറന്നു കൊടുത്തു*

*എ.ജിഎം. വള്ളിത്തോട് ദൈവ സഭ പുനർ നവീകരിച്ചു ആരാധനക്കായി തുറന്നു കൊടുത്തു*

0

ജയ്മോൻ കാസർഗോഡ്

വള്ളിത്തോട് : AGM ഇരിട്ടി സെന്ററിന്റെ കീഴിലുള്ള വള്ളിത്തോട് ദൈവസഭ പുനർ നവീകരിച്ച ശേഷം പ്രാർത്ഥനയോടെ ആരാധനയ്ക്കായി തുറന്നുകൊടുത്തു.
(1959ൽ പാസ്റ്റർ പി.സി.വർഗീസ് പൂർണ സുവിശേഷ ദൈവസഭ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുകയും 1974ൽ സഭാഹാൾ നിർമിക്കുകയും ചെയ്തു.ശേഷംഅഗപ്പെ ഗോസ്‌പെൽ മിനിസ്ട്രിയിലേക്ക് ചേരുകയും ചെയ്തു.)
മിഷൻ ബോർഡ് അംഗം പാസ്റ്റർ വി. വി വർഗീസ് മുഖ്യ കാർമികത്വം വഹിച്ച ശുശ്രൂഷയിൽ പ്രാർത്ഥനയോടുകൂടി എല്ലാവരും ആരാധനാലയത്തിലേക്ക് പ്രവേശിക്കുകയും AGM ജനറൽ സെക്രട്ടറി ജോസഫ് ഇടക്കാട്ടിൽ പ്രാർത്ഥിച്ചു സമർപ്പിക്കുകയും ചെയ്തു.
തുടർന്ന് നടന്ന ശുശ്രൂഷകളിൽ ഇരിട്ടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സെബാസ്റ്റ്യൻ അധ്യക്ഷത പദവി അലങ്കരിക്കുകയും, പാസ്റ്റർ ജോസഫ് ഇടക്കാട്ടിൽ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. ഇപ്പോൾ സഭാ ശുശ്രൂഷകൻ ആയി സേവനം അനുഷ്ഠിക്കുന്നത് പാസ്റ്റർ ജോസ്.എൻ.എബ്രഹാമും കുടുംബവുമാണ്.
കണ്ണൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ ഷാജി വർഗീസ്, പാസ്റ്റർ ജിത്തു, പാസ്റ്റർ രെജു, പാസ്റ്റർ രാഗേഷ്, പാസ്റ്റർ ഷബികുമാർ, പാസ്റ്റർ ജയ്മോൻ തുടങ്ങിയവർ
ഈ ശുശ്രൂഷയിൽ പങ്കെടുത്തു.യരുശലേം ദൈവാലയത്തിന്റെ പുനർ നവീകരണത്തിനായി ഇറങ്ങിയ നെഹമ്യാവിനോടൊപ്പം അന്യോന്യം ധൈര്യപ്പെടുത്തിയ സഹോദരങ്ങളെപ്പോലെ ഈ സഭയിലെ ദൈവമക്കൾ ഒരുമിച്ച് ചേർന്ന് പ്രവർത്തിച്ചപ്പോൾ ഈ ആലയത്തിന്റെ പുനർനിർമാണവും ശുശ്രൂഷകളും ദൈവകൃപയാൽ വളരെ അനുഗ്രഹമായിതീർന്നു എന്ന് എല്ലാവരും സന്തോഷത്തോടെ പറയുവാൻ ഇടയായി തീർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here