വാർത്ത… NS നെല്ലിക്കുന്നം
പാലക്കാട് – തൃശൂർ
ദേശീയപാതയിൽ
വടക്കഞ്ചേരിയിൽ വൻ വാഹനാപകടം. കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒൻപതു പേർ മരിച്ചു. 12 പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
രാത്രി 12 മണിയോടയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.കൊട്ടാരക്കര – കോയമ്പത്തൂർ കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസിന്റെ പിറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.
ടൂറിസ്റ്റ് ബസിന്റെ അമിത വേഗം ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം . ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു വിനോദയാത്ര സംഘം. വാളയാർ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. ‘
കെഎസ്ആർടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ് വൺ, പ്ലസ് ടു ക്ലാസിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.
ഇന്നലെ വൈകിട്ട്
ആറുമണിയോടെയാണ്
വിനോദയാത്രാ സംഘം പുറപ്പെട്ടത്. 41 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കം വിനോദയാത്രാ
സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത് 48 പേരാണ്.
ഒരു അധ്യാപകനും അഞ്ചു വിദ്യാർത്ഥികളും മരിച്ചു. മരിച്ച മറ്റു മൂന്നുപേർ കെ എസ് ആർ ടി സി ബസിലെ യാത്രക്കാരനാണ്.




