NS Nellikunnam
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഏരിയ സമ്മേളനങ്ങൾക്ക് തുടക്കമായി.വിപുലമായ രീതിയിൽ . സുവിശേഷീകരണത്തിലും സഭാ പരിപാലനത്തിനും കാര്യവിചാരകത്വത്തിലും സെൻ്റർ – പ്രാദേശിക ശുശ്രൂഷകൻമാരെയും സെക്രട്ടറിമാരെയും ഒരുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വേണ്ടിയുള്ള സമ്മേളനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.. ഒക്ടോബർ 3 മുതൽ 21 വരെയുള്ള തീയതികളിൽ സംസ്ഥാന തലത്തിൽ വിവിധ സ്ഥലങ്ങളിൽ സമ്മേളനങ്ങൾ നടക്കും. ഇതിന് മുന്നോടിയായി ഒക്ടോബർ ഒന്ന് ചൊവ്വാഴ്ച രാവിലെ സെൻ്റർ ശുശ്രൂഷകന്മാരുടെ സമ്മേളനം മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ കോളേജിൽ വച്ച് നടന്നു.
തുടർന്ന് അന്യത്ര ചേർത്തിരിക്കുന്ന സ്ഥലത്തും സമയത്തും വിവിധ സെൻ്ററുകളുടെ സമ്മേളനങ്ങൾ നടക്കുന്നതാണ്.
കോതമംഗലം, മേലുകാവ്, മൂവാറ്റുപുഴ, തൊടുപുഴ,വണ്ണപ്പുറം എന്നീ സെൻ്ററുകളുടെ സമ്മേളനങ്ങൾ ഒക്ടോബർ മൂന്നിന് രാവിലെ 10 മണിക്ക് പുളിന്താനം ചർച്ചിൽ വച്ച് നടന്നു..
ആലുവ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, പിറവം, പുത്തൻകുരിശ് എന്നീ സെൻ്ററുകളുടെ സമ്മേളനങ്ങൾ ഒക്ടോബർ മൂന്നിന് ഉച്ചകഴിഞ്ഞ് 2.30 ന് കളമശ്ശേരി ഫെയ്ത്ത് സിറ്റി ചർച്ചിൽ വച്ച് നടന്നു.
ഗുരുവായൂർ, ഇരിങ്ങാലക്കുട, പാലക്കാട്, തൃശൂർ സെൻ്ററുകളുടെ സമ്മേളനങ്ങൾ ഒക്ടോബർ 4 ന് രാവിലെ 9.30 ന് തൃശൂർ ടൗൺ ചർച്ചിൽ വച്ച് നടന്നു.
എടക്കര, മലപ്പുറം, നിലമ്പൂർ സെൻ്ററുകളുടെ സമ്മേളനങ്ങൾ ഒക്ടോബർ 4 ന് ഉച്ചകഴിഞ്ഞ് 3.30 ന് പാലുണ്ട ചർച്ചിൽ വച്ച് നടന്നു.
ഇരിട്ടി, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് സെൻ്ററുകളുടെ സമ്മേളനങ്ങൾ ഒക്ടോബർ 5 ന് രാവിലെ 10.30 ന് പരിയാരം മൗണ്ട് പാരാൻ ബൈബിൾ കോളേജിൽ വച്ച് നടന്നു.
ചപ്പാത്ത്, ഏലപ്പാറ, ഇടുക്കി, കട്ടപ്പന, കുമളി, പീരുമേട് സെൻ്ററുകളുടെ സമ്മേളനങ്ങൾ ഒക്ടോബർ 14 ന് ഉച്ചകഴിഞ്ഞ് 2.30 ന് കട്ടപ്പന ചർച്ചിൽ വച്ച് നടക്കും.
ഈരാറ്റുപേട്ട, കറുകച്ചാൽ, കോട്ടയം ഈസ്റ്റ്, കോട്ടയം ടൗൺ, കോട്ടയം വെസ്റ്റ്, മുണ്ടക്കയം, പാമ്പാടി, പാമ്പാടി ഈസ്റ്റ്, വാകത്താനം സെൻ്ററുകളുടെ സമ്മേളനങ്ങൾ ഒക്ടോബർ 16 ന് രാവിലെ 10 മണിക്ക് കോട്ടയം ടൗൺ ചർച്ചിൽ വച്ച് നടക്കും.
ചിറ്റാർ, കോന്നി, കോഴഞ്ചേരി, പത്തനംതിട്ട, പത്തനംതിട്ട ഈസ്റ്റ്, പയ്യനാമൺ, റാന്നി ഈസ്റ്റ്, റാന്നി നോർത്ത്, റാന്നി വെസ്റ്റ്, പത്തനാപുരം എന്നീ സെൻ്ററുകളുടെ സമ്മേളനങ്ങൾ ഒക്ടോബർ 16 ന് ഉച്ചകഴിഞ്ഞ് 2.30 ന് പത്തനംതിട്ട ടൗൺ ചർച്ചിൽ വച്ച് നടക്കും.
അഞ്ചൽ, ഇടമൺ, പുനലൂർ, തെന്മല,
അടൂർ നോർത്ത്, അടൂർ ടൗൺ, അടൂർ സൗത്ത്, കൊല്ലം, കൊല്ലം സൗത്ത്, കൊട്ടാരക്കര, കൊട്ടാരക്കര നോർത്ത്, കൊട്ടാരക്കര സൗത്ത് സെൻ്ററുകളുടെ സമ്മേളനങ്ങൾ ഒക്ടോബർ 17 ന് ഉച്ചകഴിഞ്ഞ് 2.30 ന് കൊട്ടാരക്കര ടൗൺ ചർച്ചിൽ വച്ച് നടക്കും.
ആലപ്പുഴ, ഹരിപ്പാട്, കരുനാഗപ്പള്ളി, കറ്റാനം, കായംകുളം, മാവേലിക്കര, മാവേലിക്കര ഈസ്റ്റ്, മാവേലിക്കര വെസ്റ്റ് സെൻ്ററുകളുടെ സമ്മേളനങ്ങൾ ഒക്ടോബർ 18 ന് ഉച്ചകഴിഞ്ഞ് 2.30 ന് ചേപ്പാട് ചർച്ചിൽ വച്ച് നടക്കും.
ചെങ്ങന്നൂർ, ഇരവിപേരൂർ, കുമ്പനാട്, മല്ലപ്പള്ളി, പന്തളം, തിരുവല്ല, തിരുവല്ല സൗത്ത് സെൻ്ററുകളുടെ സമ്മേളനങ്ങൾ ഒക്ടോബർ 19 ന് ഉച്ചകഴിഞ്ഞ് 2.30 ന് മുളക്കുഴ മൗണ്ട് സിയോനിൽ വച്ച് നടക്കും.
ആറ്റിങ്ങൽ,ബാലരാമപുരം, ബാലരാമപുരം ടൗൺ, കോവളം, നെടുമങ്ങാട് സൗത്ത്, തിരുമല, തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം ടൗൺ സെൻ്ററുകളുടെ സമ്മേളനങ്ങൾ ഒക്ടോബർ 20 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വലിയതുറ ചർച്ചിൽ വച്ച് നടക്കും.
കാട്ടാക്കട, കാട്ടാക്കട നോർത്ത്, കാട്ടാക്കട സൗത്ത്, കാട്ടാക്കട ടൗൺ, നെടുമങ്ങാട് നോർത്ത്, നെയ്യാറ്റിൻകര, നെയ്യാറ്റിൻകര സൗത്ത്, നെയ്യാറ്റിൻകര ടൗൺ, നെയ്യാറ്റിൻകര വെസ്റ്റ് , പാറശാല , തിരുവനന്തപുരം ഈസ്റ്റ് സെൻ്ററുകളുടെ സമ്മേളനങ്ങൾ ഒക്ടോബർ 21 ന് ഉച്ചകഴിഞ്ഞ് 2.30 ന് നിലമാമൂട് സഭാ ഹാളിൽ വച്ച് നടക്കും.
ഈ സമ്മേളനങ്ങൾക്ക് സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ഡോ. ഷിബു കെ മാത്യൂ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.




