എൻ.എസ് നെല്ലിക്കുന്നം
പെന്തെക്കോസ്തിൻ്റെ ഈറ്റില്ലങ്ങളിൽ പ്രധാന സ്ഥലങ്ങളിൽ ഒന്നായ പത്തനാപുരം കേന്ദ്രമാക്കി, ഏതാണ്ട് നൂറിലധികം പെന്തെക്കോസ്തു സഭകൾ ഉൾപ്പെടുന്ന, സഭാ സംഘടന വ്യത്യാസമില്ലാതെ, സഭകളുടെ ആത്മീയ വർദ്ധനവും, ദൈവദാസന്മാരുടെ പരസ്പര സ്നേഹവും ഐക്യതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു ആത്മിയ കൂട്ടാഴ്മയാണ് യു പി ആർ എഫ്.

ഐ.പി സി പെനിയേൽ പിടവൂർ ബ്ലോക്ക്പടി സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യുക്കുട്ടി പത്തനാപുരത്തെ പ്രസ്തുത സംഘടനയുടെ പ്രസിഡൻ്റായി കഴിഞ്ഞ ജനറൽ ബോഡിയിൽ തെരെഞ്ഞെടുക്കപ്പെട്ടു
ഇദ്ദേഹത്തോടപ്പം പാസ്റ്ററന്മാരായ പ്രൈയ്സ് തോമസ്, ബാബു ശാമുവേൽ, എന്നിവർ വൈസ് പ്രസിഡൻ്റ് ന്മാരായും പാസ്റ്റർ വൈ തോമസ് സെക്രട്ടറി, പാസ്റ്റർ ഷിബു ജോയിൻ്റ് നെക്രട്ടറി പാസ്റ്റർ തോമസ് കുട്ടി കെ.ജെ ട്രഷററായും തെരെത്തെടുക്കപ്പെട്ടു. എല്ലാ മാസവും ആത്മിയ കൂട്ടാഴ്മകൾ നടക്കുമെന്നും, അതിൻ്റെ ഭാഗമായി ഈ മാസത്തെ യോഗം ഐ.പി സി പെനിയേൽ പിടവൂർ സഭാ ഹോളിൽ നടക്കുമെന്നും നവംബർ 17 ന് യുപി ആർ എഫിൻ്റെ ഔദ്യോഗിക ഉത്ഘാടനവും നടക്കുമെന്നും സംഘാടകർ അറിയിച്ചു




