Home Daily news *യുണൈറ്റഡ് പെന്തെക്കോസ്തൽ റിവൈവൽ ഫെലോഷിപ്പ് (യു.പി.ആർ എഫ്) പ്രവർത്തനോദ്ഘാടനം നവം. 3 ന്*

*യുണൈറ്റഡ് പെന്തെക്കോസ്തൽ റിവൈവൽ ഫെലോഷിപ്പ് (യു.പി.ആർ എഫ്) പ്രവർത്തനോദ്ഘാടനം നവം. 3 ന്*

0

എൻ.എസ് നെല്ലിക്കുന്നo

പെന്തെക്കോസ്തിൻ്റെ ഈറ്റില്ലങ്ങളിൽ പ്രധാന സ്ഥലങ്ങളിൽ ഒന്നായ പത്തനാപുരം കേന്ദ്രമാക്കി, ഏതാണ്ട് നൂറിലധികം പെന്തെക്കോസ്തു സഭകൾ ഉൾപ്പെടുന്ന, സഭാ സംഘടന വ്യത്യാസമില്ലാതെ, സഭകളുടെ ആത്മീയ വർദ്ധനവും, ദൈവദാസന്മാരുടെ പരസ്പര സ്നേഹവും ഐക്യതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യുണൈറ്റഡ് പെന്തെക്കോസ്തൽ റിവൈവൻ ഫെലോഷിപ്പിൻ്റെ പ്രവർത്തന ഉത്ഘാടനം 2024 നവംബർ മൂന്നാം തീയതി (3/11/24) വൈകിട്ട് 5 മണി മുതൽ 9 മണി വരെ പത്തനാപുരം,
പിടവൂർ ബ്ലോക്ക്പടി ജംഗ്ഷൻ സമീപം ഐ.പി സി പെനിയേൽ സഭാ ഹാളിൽ നടക്കും സഭാ ശുശ്രൂഷകനും UP RF പ്രസിഡൻ്റും മായ പാസ്റ്റർ മാത്യുക്കുട്ടി പത്തനാപുരത്തിൻ്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ കെ.പി കുര്യൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ ബേബി വർഗീസ്, എബി എബ്രഹാം, പി.കെ ജോസ്(AG സഭ) എന്നിവർ വചന ശുശ്രൂഷ നടത്തും. നവം: 17 ന് നടത്താനിരുന്ന ഉത്ഘാടനയോഗം നവം. 3 ലേക്ക് മാറ്റുകയായിരുന്നു. പെന്തെക്കോസ്തു സമൂഹത്തിനു വേണ്ടി ഒട്ടേറെ പദ്ധതികൾ ചെയ്യുമെന്ന് പ്രസ്തുത സംഘടനയുടെ പ്രസിഡൻ്റായ പാസ്റ്റർ മാത്യുകുട്ടി പറഞ്ഞു.
ഇദ്ദേഹത്തോടപ്പം തെരെഞ്ഞെടുക്കപ്പെട്ട പാസ്റ്ററന്മാരായ പ്രൈയ്സ് തോമസ്, ബാബു ശാമുവേൽ, എന്നിവർ വൈസ് പ്രസിഡൻ്റ് ന്മാർ വൈ തോമസ് സെക്രട്ടറി, ഷിബു ജോയിൻ്റ് നെക്രട്ടറി ഷാജി വർഗീസ് ട്രഷററാർ എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here