Home breaking news CGI കാട്ടാക്കട നോർത്ത് സെന്റർ YPE, സണ്ടേസ്കൂൾ ചാമ്പ്യൻഷിപ്പ് രെഹോബോത്ത് പുന്നാവൂരിനും വട്ടവിള ചർച്ചിനും

CGI കാട്ടാക്കട നോർത്ത് സെന്റർ YPE, സണ്ടേസ്കൂൾ ചാമ്പ്യൻഷിപ്പ് രെഹോബോത്ത് പുന്നാവൂരിനും വട്ടവിള ചർച്ചിനും

0

G.P കുറ്റിച്ചൽ

കാട്ടാക്ക:ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കാട്ടാക്കട നോർത്ത് സെന്ററിന്റെ വൈ പി ഇ, സൺഡേസ്കൂൾ താലന്ത് പരിശോധന വട്ടവിള ദൈവ സഭയിൽ വെച്ച് വളരെ അനുഗ്രഹിക്കപ്പെട്ട നിലയിൽ നടന്നു. വൈ പി ഇ ചാമ്പ്യൻഷിപ്പ് പുന്നവൂർ രെഹോബോത്ത് ചർച്ച് നേടിയപ്പോൾ വട്ടവള ചർച്ച് റണ്ണറപ്പ് അയി. വട്ടവിള ചർച്ച് ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ പുന്നവൂർ രെഹോബോത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. രണ്ട് വിഭാഗത്തിന്റെയും വ്യക്തിഗത ചാമ്പ്യൻഷിപ്പ് പുന്നവൂർ രഹോബോത്ത് ചർച്ചിലെ മിടുക്കികൾ കൈയ്യടക്കി. YPE ക്ക് ആര്യ ചന്ദ്രബോസും സൺഡേ സ്കൂളിനായി നിഫിയ N. റോയിയും. താലന്ത് പരിശോധന കൺവീനർമാരായ Pr. പ്രവീൺകുമാറും Bro. രതീഷും വളരെ മനോഹരമായ രീതിയിൽ ഈ താലന്തു പരിശോധന നടത്തുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തു. ഈ വരുന്ന നവംബർ മാസത്തിൽ വട്ടവിള സഭയിൽ നടക്കുന്ന മാസയോഗത്തിൽ വച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകും എന്ന് അറിയിച്ചു. ഒടുവിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ ടി കെ റോബിൻസൺ വിജയികൾക്കുള്ള ആശംസകൾ അറിയിച്ച്, പ്രാർത്ഥിച്ചവസാനിപ്പിച്ചു.

YPE വ്യക്തിഗത ചാമ്പ്യൻ ആര്യ ചന്ദ്രബോസ്
സൺഡേ സ്കൂൾ വ്യക്തിഗത ചാമ്പ്യൻ നിഫിയ N.റോയി

LEAVE A REPLY

Please enter your comment!
Please enter your name here