Home Daily news *വൈ പി. ഇ സ്റ്റേറ്റ് താലന്തു പരിശോധന മുളക്കുഴയിൽ*

*വൈ പി. ഇ സ്റ്റേറ്റ് താലന്തു പരിശോധന മുളക്കുഴയിൽ*

0

എൻ.എസ് നെല്ലിക്കുന്നം

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ വെച്ച് ഒക്ടോബർ 31 ന് നടക്കും.
സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ഉദ്ഘാടനം നിർവ്വഹിക്കും. വൈ പി ഇ സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ മാത്യു ബേബി അധ്യക്ഷത വഹിക്കും.
രാവിലെ 8.30 ന് രജിസ്ട്രേഷൻ തുടങ്ങും. 9 മണിക്ക് ടാലൻ്റ് പരിശോധന ആരംഭിക്കും. സോണൽ തല മത്സരങ്ങളിൽ വിജയിച്ചവരാണ് സ്റ്റേറ്റ് തലത്തിൽ മാറ്റുരക്കുന്നത്. വിവിധ വേദികളിലായി നടക്കുന്ന പ്രോഗ്രാമിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി സജു സണ്ണി, ടാലൻ്റ് ടെസ്റ്റ് കൺവീനർന്മാരായ പാസ്റ്റർ ജെയിംസ് ജോയി, ജെബേസ് പി ശാമുവേൽ തുടങ്ങി ബോർഡ് അംഗങ്ങൾ നേതൃത്വം നൽകും.
വാർത്ത: മീഡിയ ഡെസ്ക്.
COG

GM Media Karnataka State Co-ordinator Rev: Prince Mark Transfered from Manglore to Banglore City AG Church

LEAVE A REPLY

Please enter your comment!
Please enter your name here