തോമസ് ജേക്കബ് കണ്ണൂർ
കുമ്പനാട് . ഇന്ത്യൻ പെന്തക്കോസ്ത് ദൈവ സഭയുടെ (ഐപിസി) 101-ാമത് കുമ്പനാട് ജനറൽ കൺവൻഷൻ്റെ പന്തലിന് പാസ്റ്റർ ബെഞ്ചമിൻ വർഗീ സ് കാൽനാട്ടി. സഭാ ജനറൽ ജോയിന്റ് സെക്രട്ടറി ബ്രദർ കാച്ചാണത്ത് വർക്കി ഏബ്രഹാം അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ സണ്ണി കുര്യൻ, സിസി എബ്രഹാം, , രാജു ആനിക്കാട്, വർഗീസ് മത്തായി, പി.എ.മാത്യു. ബ്രദർ സണ്ണി കൊ ടുന്തറ, ബ്രദർ ജയിംസ് ജോർജ്, -ജോൺസൺ കെ.സാമുവൽ എന്നിവർ പ്രസംഗിച്ചു. പ്രധാന പന്തലിൽ ഇരുപതിനായിരം പേർക്ക് ഇരിപ്പിടമൊരുക്കും. ഹിന്ദി സമ്മേളനം, യൂത്ത് അഡ്വാൻസ്, കുട്ടികളുടെ സമ്മേളനം തുടങ്ങിയവയ്ക്ക് പ്രത്യേക വേദികൾ തയാറാക്കും. 2025
ജനുവരി 12ന് സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ. വത്സൻ ഏബ്രഹാം കൺവൻ ഷൻ ഉദ്ഘാടനം ചെയ്യും .. 19 വരെ നീളുന്ന കൺവൻഷനിൽ എല്ലാ സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും പാസ്റ്റർമാരും വിശ്വാസികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Advt






