തോമസ് ജേക്കബ് കണ്ണൂർ
ചങ്ങനാശ്ശേരി: ഐപിസി സീനിയർ
ശുശ്രൂഷകനും ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ സ്ഥാപകനുമായ പാസ്റ്റർ സി വി ജോൺ (88) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.
പ്രമുഖ വേദാധ്യാപകനായിരുന്ന ഇദ്ദേഹം 65ൽ ലധികം വർഷം കർത്തൃവേലയിൽ വ്യാപൃതനായിരുന്നു.
ഭാര്യ: റെയ്ച്ചൽ. മക്കൾ: വത്സമ്മ, പാസ്റ്റർ സാം ജോൺ (ലണ്ടൻ പെന്തെക്കോസ്തു സഭ), മേഴ്സി, സൂസൻ. മരുമക്കൾ: ജോസ്, ബെറ്റി, പാസ്റ്റർ ജോർജി, പാസ്റ്റർ ജെയിൻ. പരേതനായ സി.വി. തോമസ് ഏകസഹോദരനാണ്.




