വാർത്ത :- സാം വഴയില
ന്യൂയോർക് ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലി സഭാംഗം ചെങ്ങന്നൂർ പുത്തൻകാവ് മാങ്കൂട്ടത്തിൽ വർഗീസ് ഈപ്പൻ (കുഞ്ഞൂഞ്ഞുകുട്ടി-91) സെപ്റ്റംബർ 27നു നിര്യാതനായി. സംസ്‍കാരം ഒക്ടോബർ 2 ശനിയാഴ്ച ന്യൂയോർക്കിൽ നടക്കും.
പരേതൻ ഇന്ത്യൻ എയർഫോഴ്സിൽ റിട്ട. ഓണററി ഫ്‌ളൈയിങ് ഓഫീസർ ആയിരുന്നു.
ഭാര്യ: ഏലിയാമ്മ ആറന്മുള തറയിൽ കുടുംബാംഗം. മക്കൾ: അനിത, അനീഷ്.



