Pr Shaiju Vellanad
തിരുവനന്തപുരം : പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI) വെള്ളനാട് യൂണിറ്റ് രൂപികരണം 2025 ആഗസ്റ്റ് 17 -ാം തിയതി വൈകുന്നേരം 4 മണിക്ക് വെള്ളനാട് കാരിക്കോണം ഐപിസി ബെഥേൽ പ്രയർ ഹാളിൽ വച്ച് PCI നെടുമങ്ങാട് താലൂക്ക് പ്രസിഡൻ്റ് പാസ്റ്റർ ഷൈജു വെളളനാടിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി സി ഐ വെള്ളനാട് യൂണിറ്റ് രക്ഷാധികാരി ആയി പാസ്റ്റർ M J ഫിലിപ്പ് , പ്രസിഡന്റ് പാസ്റ്റർ മനോഹരൻ , വൈസ് പ്രസിഡൻ്റ് ബ്രദർ ബെൻസൺ , സെക്രട്ടറി പാസ്റ്റർ രാജു .ബി , ജോ:സെക്രട്ടറി ബ്രദർ പത്മകുമാർ, ട്രഷറർ Evg. അഭിലാഷ്, പ്രയർ കൺവീനർ ബ്രദർ ബൈജു , ഇവാഞ്ചലിസം കൺവീനർ Evg. മുരളി K, ചാരിറ്റി കൺവീനർ ബ്രദർ ജയൻദാനൻ . മീഡിയ കൺവീനർ പാസ്റ്റർ രാജ്മോഹൻ എന്നിവരെ തെരഞ്ഞെടുത്തു. PCl തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടവരെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.ജില്ലാ സെക്രട്ടറി പാസ്റ്റർ K A തോമസ് മുഖ്യ സന്ദേശം നൽകി.ജില്ലാ വൈസ് പ്രസിഡൻ്റ് പാസ്റ്റർ സിബി കുഞ്ഞുമോൻ ആശംസകൾ അറിയിച്ചു താലൂക്ക് വൈസ് പ്രസിഡണ്ട് പാസ്റ്റർ വിജയൻ ആശംസകൾ സ്വാഗതം പറയുകയും പാസ്റ്റർ സജി , Evg ജോണി തുടങ്ങിയവർ പങ്കെടുത്തു പി സി ഐ താലൂക്ക് ചാരിറ്റി കൺവീനർ പാസ്റ്റർ ടൈറ്റസ് S , താലൂക്ക് കമ്മിറ്റി അംഗം പാസ്റ്റർ മനു പൊന്മുടി തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.













