Home Daily news *സൗത്ത് കാനറാ കെയർ ഹാൻഡ്‌സ് വീണ്ടും വയനാടിന്റെ ദുരന്തഭൂമിയിലേക്ക്*

*സൗത്ത് കാനറാ കെയർ ഹാൻഡ്‌സ് വീണ്ടും വയനാടിന്റെ ദുരന്തഭൂമിയിലേക്ക്*

0

ധന്യാ പ്രിൻസ് മാംഗ്ലൂർ

നെല്ല്യാടി : 2024 ഓഗസ്റ്റ് 25 മുതൽ 31 വരെ സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് കാനറാ സെക്ഷൻ കർണാടക റെസ്ക്യൂ ടീം സൗത്ത് കനറാ സെക്ഷൻ പ്രസ്‌ബിറ്റർ റവറന്റ് പ്രിൻസ് മാർക്കിന്റെ നേതൃത്വത്തിൽ വയനാട്ടിലെ ചൂരൽ മലയിലും പരിസരപ്രദേശങ്ങളിലും സ്തുത്യർഹമായ സേവനമാണ് കാഴ്ചവച്ചത്. സാമൂഹ്യ സേവനത്തിന് വേണ്ടി സഭാ വ്യത്യാസമില്ലാതെ സെൻട്രൽ ഡിസ്റ്റിക് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് കാനറാ റെസ്ക്യൂ ടീം സൗത്ത് കാനറാ പെന്തക്കോസ്തൽ കെയർ ഫാൻസ് എന്ന പേരിൽ സാമൂഹ്യ സേവനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. ഈ സൗത്ത് കനറാ പെന്തക്കോസ്തൽ കെയർഹാൻഡ്‌സ് സെപ്റ്റംബർ മാസം 23 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ വയനാടിന്റെ വിവിധ മേഖലകളിൽപ്രവർത്തിക്കുന്നതാണ് . ഈ സംഘടനയോട് ചേർന്ന് ഇച്ചിലംപാടി ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന സന്നദ്ധ സംഘടനയും 26മുതൽ 28 വരെ ഉള്ള ദിവസങ്ങളിൽ വയനാട്ടിൽ പ്രവർത്തിക്കുന്നു. വയനാടിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി വീടുകൾ താമസയോഗ്യമാക്കുന്നതിനും, കിറ്റ് വിതരണത്തിനും ആയി കർണാടകയിൽ നിന്നുള്ള ഈ രണ്ടു സംഘങ്ങളും ഒരാഴ്ചക്കാലം വയനാട്ടിൽ ചൂരൽ മലയിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here