Pr shaiju Vellanad
കുമ്പനാട് : ഐപിസി മലബാർ മേഖലയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരിയായി പാസ്റ്റർ എം. വി മത്തായി (പാലക്കാട് നോർത്ത് ) പ്രസിഡൻ്റായി പാസ്റ്റർ ബാബു എബ്രഹാം ( കോഴിക്കോട് ), സെക്രട്ടറിയായി പാസ്റ്റർ സിജി ഫിലിപ്പ് (മീനാക്ഷിപുരം), ട്രഷാറായി ജോർജ് തോമസ് (വടക്കാഞ്ചേരി ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ സി തോമസ് ഭാരവാഹികളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി .സ്റ്റേറ്റ് വൈസ് പ്രസിഡൻറ് പാസ്റ്റർ ഷിബു നെടുവേലിൽ, സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറിമാരായ പാസ്റ്റർ കെ സി ഉമ്മൻ, ബ്രദർ. ഗ്ലാഡ്‌സൺ ജേക്കബ്, സ്റ്റേറ്റ് ട്രഷറർ ബിനു വി ജോർജ് എന്നിവർ പ്രസംഗിച്ചു.
മറ്റു ഭാരവാഹികളായി മാസ്റ്റർ ജെയിംസ് വർഗീസ് – ഇരിട്ടി, പാസ്റ്റർ ചാക്കോ ദേവസ്യ പട്ടാമ്പി -പാസ്റ്റർ എം കെ ജോയ് -ഒലവക്കോട് (വൈസ്പ്രസിഡണ്ടുമാർ) പാസ്റ്റർ പി ഡി രമേശ് – ആലത്തൂർ, പാസ്റ്റർ ബേബി കുര്യാക്കോസ് – മാനന്തവാടി, പി വി മാത്യു പാലക്കാട് – നോർത്ത്, എബ്രഹാം വടക്കേടത്ത് – വടക്കാഞ്ചേരി, (ജോയിൻ്റ് സെക്രട്ടറിമ്മാർ ) , പാസ്റ്റർ തോമസ് തോമസ് -വയനാട് ,ജനറൽ കോഡിനേറ്റർ സജി മത്തായി – മഞ്ചേരി, പ്രോഗ്രാം കോഡിനേറ്റർ സന്ദീപ് വിളമ്പുകണ്ടം- കൽപ്പറ്റ, മീഡിയ ആൻഡ് പബ്ലീസിറ്റി ഷിജു മാത്യു- ആലത്തൂർ ,ജോൺ മമ്മരപള്ളി- നിലമ്പൂർ, ജോസഫ് കൽപ്പറ്റ, പാസ്റ്റർ അനിൽ ജോൺ വണ്ടൂർ -നിലമ്പൂർ സൗത്ത്, പാസ്റ്റർ പി സി മാത്യു -കോഴിക്കോട് ,പാസ്റ്റർ ജിജോ സെബാസ്റ്റ്യൻ- വയനാട്, പാസ്റ്റർ സാബു ചാക്കോ -തിരുവമ്പാടി, (പ്രമോഷണൽ സെക്രട്ടറിമാർ), വി ടി അന്ത്രയോസ്- കുറ്റിപ്പുറം,പാസ്റ്റർ റെജി ഗോവിന്ദാപുരം- മീനാക്ഷിപുരം (പ്രയർ ബോർഡ് കൺവീനർസ് ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ കമ്മറ്റി അംഗങ്ങളായി സണ്ണി ബത്തേരി (വയനാട് ),പാസ്റ്റർ നോബി തങ്കച്ചൻ (വടക്കാഞ്ചേരി ), പാസ്റ്റർ സിജു തിരിപ്പൂർ (പാലക്കാട് നോർത്ത് ) , പാസ്റ്റർ ബിനോയ് പൂന്തോട്ടം (പട്ടാമ്പി ), പാസ്റ്റർ മനോജ് വി അച്ഛൻ കുഞ്ഞ്, ജോർജ് തോമസ് നിലമ്പൂർ എന്നിവരെ തിരഞ്ഞെടുത്തു.
വടക്കാഞ്ചേരി ഐപിസി ഗോസ്പൽ സെൻ്ററിൽ നടന്ന സമ്മേളനത്തിൽ മലബാർ മേഖലയിലെ 22 സെൻ്ററുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും മലബാറിലെ വിവിധ സെന്റർ സുശ്രൂഷകന്മാരും സെൻറർ ഭാരവാഹികളും പുത്രിക സംഘടന ഭാരവാഹികളും പങ്കെടുത്തു.




