Home Daily news കെ.എസ് ആർ ടി സി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

കെ.എസ് ആർ ടി സി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

0

ജി എമ്മിന്റെ കണ്ണൂർ ലേഖകൻ തോമസ് ജേക്കബ്

തിരുവനന്തപുരം കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും കോൺഗ്രസ് അനുകൂല യൂണിയൻ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. സമരത്തിൽ നിന്നു പിന്മാറണമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അഭ്യർഥന മൂന്ന് അംഗീകൃത യൂണിയനുകളും തള്ളിയിരുന്നു.

വർഷമായി ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല. കഴിഞ്ഞദിവസം രാത്രി നടത്തിയ മന്ത്രിതല ചർച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകൾ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. ദീർഘദൂര സർവീസുകളടക്കം മുടങ്ങും.കെഎസ്ആർടിസി പണിമുടക്ക് കാരണം കേരള സർവകലാശാല ഇന്ന് നടത്താൻ | തിയറി, പ്രാക്ടിക്കൽ, പ്രവേശന പരീക്ഷകൾ ഉൾപ്പടെ എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് സർവകലാശാല അറിയിച്ചു.

+

LEAVE A REPLY

Please enter your comment!
Please enter your name here