Home Daily news പാസ്റ്റർ കെ സി തോമസ് തിരുവനന്തപുരം, കോവിഡ് കാലത്ത് എഴുതിയ 25 പുസ്തകൾ ഡിസംബർ 18...

പാസ്റ്റർ കെ സി തോമസ് തിരുവനന്തപുരം, കോവിഡ് കാലത്ത് എഴുതിയ 25 പുസ്തകൾ ഡിസംബർ 18 ന് മന്ത്രി പ്രകാശനം ചെയ്യും

0

വാർത്ത:- എന്നെസ് നെല്ലിക്കുന്നും

തിരുവല്ല : പാസ്റ്റർ. കെ. സി. തോമസ് തിരുവനന്തപുരം ,കോവിഡ് കാലത്ത് എഴുതിയ 25 ഗ്രന്ഥങ്ങൾ ഡിസം. 18 ന് പ്രകാശനം ചെയ്യും. ഐപിസി പ്രയർ സെന്റർ, തിരുവല്ലയിൽ രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ പവർവിഷൻ ചെയർമാൻ പാ. ഡോ. കെ. സി. ജോണും, ബഹു. കേരള സ്റ്റേറ്റ് സാംസ്‌കാരിക മന്ത്രി ശ്രീ. സജി ചെറിയാനും ചേർന്ന് പുസ്തക പ്രകാശനം നിർവഹിക്കും.
മാത്യു ടി. തോമസ് MLA, ആന്റോ ആന്റണി MP., പെന്തെക്കോസ്ത് സഭാ നേതൃത്വം, ക്രൈസ്തവ മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, എന്നിവർ പങ്കെടുക്കും. ‘പ്രതിദിന മന്ന’, ‘ദൈവസ്നേഹത്തിന്റെ ശക്തി’, ‘കോവിഡ് കാല ചിന്തകളും സന്ദേശങ്ങളും’, ‘സഭാ വളർച്ച ദൈവഹിതത്തിൽ’, ‘ദൈവീക ന്യായാസനങ്ങൾ’, ‘ദൈവാലയങ്ങളും ശുശ്രുഷകളും’, ‘ദൈവരാജ്യവും ദൈവസഭയും’, ‘ദൈവസഭയുടെ ശക്തി’, ‘കുടുംബ കൗൺസിലിംഗ്’, ‘ക്രിസ്തുവിന്റെ മരണ പുനഃരുത്ഥാനത്തിന്റെ ശക്തി’, ‘നിത്യജീവന്റെ മൊഴികൾ’, ‘നീതിസൂര്യൻ ഉദിക്കും’, ‘ക്രിസ്തുയേശുവിന്റെ ശക്തി’, ‘ദൈവവചനത്തിന്റെ ശക്തി’, ‘ഫിലിപ്യ ലേഖനത്തിൽ ക്രിസ്തുവും പൗലോസും’, ‘വിശ്വാസത്തിന് വേണ്ടി പോരാടുക’, ‘പ്രസംഗശാസ്ത്രവും ആത്മാവിന്റെ ശുശ്രുഷയും’, ‘സഹിഷ്ണതയുടെ ശക്തി’, ‘ക്രിസ്തീയ പ്രത്യാശയുടെ ശക്തി’, ‘മിഷൻ ചലഞ്ചു’, ‘സുവാർത്ത സന്ദേശങ്ങൾ’, ‘തിരുവായ് മൊഴികൾ’, ‘യേശുക്രിസ്തുവിന്റെ മടങ്ങി വരവും അനന്തര സംഭവങ്ങളും’, ‘സാക്ഷ്യം പറയുന്ന മൂവർ’, ‘യേശുക്രിസ്തുവിന്റെ രക്തത്തിൻറെ ശക്തി’, എന്നിവയാണ് ഐപിസി മുൻ കേരള സ്റ്റേറ്റ് പ്രസിഡന്റും ജനറൽ കൗൺസിൽ മെമ്പറും, തിരുവനന്തപുരം മേഖല പ്രസിഡന്റും, മായ പാസ്റ്റർ കെ.സി തോമസ്,കോവിഡ് കാലത്ത് എഴുതിയ 25 ഗ്രന്ഥങ്ങൾ. ഫെയ്ത്ത് സെന്റർ പബ്ലിക്കേഷൻസ്, തിരുവനന്തപുരമാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : +91 98477 48079, +91 94471 37762

LEAVE A REPLY

Please enter your comment!
Please enter your name here