വാർത്ത: ഷാജി വർഗ്ഗീസ് കലയപുരം
ആൽബിൻ എം. ചിറയിലിന് കേരളമെഡിക്കൽ എൻട്രൻസിനു 250-ാം റാങ്ക്
തിരുവല്ല: തിരുവല്ല റീമാ ബുക്സ് & പബ്ലിഷിങ്ങ് ഹൌസ് ഉടമയും സുഭാഷിതം പത്രത്തിന്റെ ചീഫ് എഡിറ്ററും, ഐപിസി മുത്തൂർ സഭാ പാസ്റ്ററുമായ സി.പി. മോനായിയുടെ മകൻ ആൽബിൻ എം. ചിറയിലിന് കേരളാ മെഡിക്കൽ എൻട്രൻസിൽ 250-ാം റാങ്ക് നേടി.തിരുവല്ല എസ്.സി.എസ് സ്കൂളിലും, ചങ്ങനാശ്ശേരി പ്ലാസിഡ് സ്കൂളിൽനിന്നുമായി ഉന്നതവിജയം നേടി പാലാ ബ്രില്യന്റിലാണ് എൻട്രൻസ് കോച്ചിങ്ങിന് പഠിച്ചത്.മലയാള മനോരമ ബാലജനസഖ്യം വൈ.എം.സി.എ യൂണിറ്റ് സെക്രട്ടറിയായും ട്രഷറാറായും പ്രവർത്തിച്ചിട്ടുണ്ട്.




